---
title: "'നിലവിളക്കിനടുത്ത് കരിവിളക്ക് വെച്ചതുപോലെ' - ലുക്ക്മാന്റെ വിവാഹഫോട്ടോയ്ക്ക് എതിരെ ട്രോള്‍"
english_title: "Troll against Lukman's wedding photo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27851/troll-against-lukmans-wedding-photo"
published_at: "2022-02-22T21:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62150af42a0ed_lookman.jpg"
keywords: []
---

# 'നിലവിളക്കിനടുത്ത് കരിവിളക്ക് വെച്ചതുപോലെ' - ലുക്ക്മാന്റെ വിവാഹഫോട്ടോയ്ക്ക് എതിരെ ട്രോള്‍

> **Lead Summary:** **ക**ഴിഞ്ഞ ദിവസമാണ് നടന്‍ ലുക്മാന്‍ ലുക്മാന്‍ വിവാഹിതനായി എന്നുള്ള വാര്‍ത്ത പുറത്ത് വന്നത്. ജുമൈമയാണ് വധു. ഇരുവരുടെയും വിവാഹം മലപ്പുറത്തെ പന്താവൂരില്‍ വെച്ചായിരുന്നു. എന്നാല്‍ താരത്തിന്റെ വിവാഹഫോട്ടോയ്ക്ക് താഴെ അധിക്ഷേപകമന്റുകളായി എത്തിയിരിക്കുയാണ് ചിലര്‍.

## Article Content

**ക**ഴിഞ്ഞ ദിവസമാണ് നടന്‍ ലുക്മാന്‍ ലുക്മാന്‍ വിവാഹിതനായി എന്നുള്ള വാര്‍ത്ത പുറത്ത് വന്നത്. ജുമൈമയാണ് വധു. ഇരുവരുടെയും വിവാഹം മലപ്പുറത്തെ പന്താവൂരില്‍ വെച്ചായിരുന്നു. എന്നാല്‍ താരത്തിന്റെ വിവാഹഫോട്ടോയ്ക്ക് താഴെ അധിക്ഷേപകമന്റുകളായി എത്തിയിരിക്കുയാണ് ചിലര്‍.

ചിലരുടെ കമന്റുകള്‍ കരിവിളക്കിന് സമീപം നിലവിളക്ക് വെച്ചതുപോലെയുണ്ടെന്നും ഇവനൊക്കെ ഏത് നടനാണെന്നും നടന്‍ എന്നത് വീട്ടുപേരാണോ എന്നൊക്കെ ചോദിച്ചായിരുന്നു.

കാര്യമായ വാര്‍ത്തകള്‍ ഒന്നും ഇല്ലാത്തതുകൊണ്ടാണ് ഇവരുടെയൊക്കെ വിവാഹം വാര്‍ത്തയാകുന്നത് എന്നും പടത്തിന്റെ പേര് കൂടി പറഞ്ഞാല്‍ ഒഴിവുള്ളപ്പോള്‍ നോക്കാമായിരുന്നു എന്നും എന്നൊക്കെയാണ് കമന്റുകള്‍.

ഇവന്‍ ലുക്ക് മാന്‍ അല്ല ചീപ്പ് മാന്‍ ആണെന്ന് പറഞ്ഞും ചിലര്‍ അധിക്ഷേപിക്കുന്നുണ്ട്. അതേസമയം ഇത്തരം കമന്റിടുന്നവരുടെ വായടപ്പിച്ചുള്ള മറുപടിയും ചിലര്‍ നല്‍കുന്നുണ്ട്. വലിയ പിന്തുണയാണ് ലുക്മാന് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. താരം സിനിമയിലെത്തിയത് സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെയാണ്.

മുഹ്‌സിന്‍ പെരാരി സംവിധാനം ചെയ്ത കെഎല്‍ 10 പത്ത്സിനിമയിലാണ് നടന്‍ ശ്രദ്ധ നേടിയത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/27851/troll-against-lukmans-wedding-photo)