---
title: "നിമിഷ സജയൻ ഹോളിവുഡിലേക്ക്"
english_title: "Moment Sajayan goes to Hollywood"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2785/moment-sajayan-goes-to-hollywood"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e92fe18a581_Untitled-2.jpg"
keywords: []
---

# നിമിഷ സജയൻ ഹോളിവുഡിലേക്ക്

> **Lead Summary:** മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധ നേടിയ നടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും മുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന താരം ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

## Article Content

മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധ നേടിയ നടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും മുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുന്ന താരം ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.

ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ നായാട്ടും ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്.

ഇപ്പോഴിതാ നിമിഷ സജയൻ ബോളിവുഡിൽ അരങ്ങേറാൻ ഒരുങ്ങുകയുമാണ്. ദേശീയ പുരസ്‍കാര ജേതാവ് ഒനിര്‍ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തില്‍ ആണ് നിമിഷ സജയൻ ഭാഗഭാക്കാകുന്നത്.

വി ആര്‍ എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. ഒനിര്‍ മുമ്പൊരുക്കിയ ഐം ആം എന്ന സിനിമയുടെ തുടര്‍ച്ചയായി ഒരുക്കുന്ന വിആര്‍ എന്ന ചിത്രം സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്.

നിമിഷയും ഫഹദും ഒന്നിച്ച മാലിക് എന്ന ചിത്രം അടുത്തയാവ്ച ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനായി ഇരിക്കുകയുമാണ്.

നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്‍പ്രിന്‍റ്സ് ഓണ്‍ വാട്ടര്‍ എന്ന സിനിമയിലും നിമിഷ അടുത്തിടെ അഭിനയിച്ചിരുന്നു. ഈ ചിത്രം റിലീസ് ചെയ്യാനായി ഒരുങ്ങുകയുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2785/moment-sajayan-goes-to-hollywood)