---
title: "ദിയ കൃഷ്ണയുടെ പുത്തൻ ഫോട്ടോകൾ വൈറലാകുന്നു"
english_title: "Diya Krishna's new photos go viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/27848/diya-krishnas-new-photos-go-viral"
published_at: "2022-02-22T21:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62150878db4cb_DIYA.jpg"
keywords: []
---

# ദിയ കൃഷ്ണയുടെ പുത്തൻ ഫോട്ടോകൾ വൈറലാകുന്നു

> **Lead Summary:** മലയാളി പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതമാണ് കൃഷ്ണകുമാറിന്റെ കുടുംബം.ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് എല്ലാവർക്കും ആരാധകരുണ്ടാവുക എന്നത് അപൂർവ്വമാണ്. താരത്തിന്റെ കുടുംബം പങ്കുവെക്കുന്ന രാഷ്ട്രീയ നിലപാടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് ഇല്ലാത്ത ദിവസങ്ങൾ വളരെ കുറവാണ്.

## Article Content

മലയാളി പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതമാണ് കൃഷ്ണകുമാറിന്റെ കുടുംബം.ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് എല്ലാവർക്കും ആരാധകരുണ്ടാവുക എന്നത് അപൂർവ്വമാണ്. താരത്തിന്റെ കുടുംബം പങ്കുവെക്കുന്ന രാഷ്ട്രീയ നിലപാടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് ഇല്ലാത്ത ദിവസങ്ങൾ വളരെ കുറവാണ്.

കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളാണ് ദിയ. സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് താരം. ഒരൊറ്റ സിനിമയിൽ പോലും മുഖം കാണിച്ചിട്ടില്ല എങ്കിലും ഇൻസ്റ്റാഗ്രാമിൽ മാത്രം 9 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വലിയ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. സ്വിം സൂയിട്ടിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധകർ ആഘോഷിക്കുകയാണ്. 

യഥാർത്ഥ മത്സ്യ കന്യക തന്നെയാണോ എന്നാണ് ഫോട്ടോകൾക്ക് താഴെ വരുന്ന കമന്റുകളുടെ ആകെത്തുക. അത്രത്തോളം മികവും സൗന്ദര്യവും ഫോട്ടോകൾ പ്രകടിപ്പിക്കുന്നുണ്ട് എന്ന് ചുരുക്കം. വളരെ പെട്ടന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും സമൂഹമാധ്യമങ്ങൾ വൈറലാവുകയും ചെയ്തത്.

Haan Doobeey എന്നാണ് താരം ചിത്രങ്ങൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ പങ്കുവെക്കുന്നത്. താരത്തിന്റെ ശാരീരിക സൗന്ദര്യത്തിനൊപ്പം താരം ആരോഗ്യത്തിനും ഫിറ്റനസിനും പ്രാധാന്യം കൊടുൽക്കുന്നതിനെ ആരാധകർ മുക്തകണ്ഠം പ്രശംസിക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/27848/diya-krishnas-new-photos-go-viral)