---
title: "എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം...! അശ്ലീലം പറഞ്ഞയാള്‍ക്ക് ചുട്ടമറുപടി നല്‍കി സമാന്ത"
english_title: "I want to make you pregnant ...! Samantha responds to someone who says obscene things"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27845/i-want-to-make-you-pregnant-samantha-responds-to-someone-who-says-obscene-things"
published_at: "2022-02-22T21:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62150560343d1_samantha.jpg"
keywords: []
---

# എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം...! അശ്ലീലം പറഞ്ഞയാള്‍ക്ക് ചുട്ടമറുപടി നല്‍കി സമാന്ത

> **Lead Summary:** **തെ**ന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. ദ ഫാമിലി മാന്‍ സീരീസിന്റെ രണ്ടാം സീസണിന്റെ വന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ ലെവലിലാണ് സമാന്തയുടെ സ്വീകാര്യത.പിന്നാലെ അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയിലെ ഡാന്‍സ് നമ്പറിലെത്തിയും സമാന്ത കയ്യടി നേടുകയായിരുന്നു.

## Article Content

**തെ**ന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത. ദ ഫാമിലി മാന്‍ സീരീസിന്റെ രണ്ടാം സീസണിന്റെ വന്‍ വിജയത്തോടെ പാന്‍ ഇന്ത്യന്‍ ലെവലിലാണ് സമാന്തയുടെ സ്വീകാര്യത.പിന്നാലെ അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പയിലെ ഡാന്‍സ് നമ്പറിലെത്തിയും സമാന്ത കയ്യടി നേടുകയായിരുന്നു.

ബോളിവുഡില്‍ ചുവടുറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സമാന്ത ഇപ്പോള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സമാന്തയുടെ പുതിയ തെലുങ്ക് ചിത്രമായ ശാകുന്തളത്തിന്‍രെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു.

ശകുന്തളയായി എത്തുന്ന സമാന്ത തന്നെയാണ് പോസ്റ്ററിലുള്ളത്. അതിമനോഹരമായ പോസ്റ്ററായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. ശകുന്തളയായി അതിമനോഹരിയായിരിക്കുകയാണ് സമാന്ത എന്നാണ് ആരാധകര്‍ പറയുന്നത്. ഇതിനിടെ ഇപ്പോഴിതാ സമാാന്ത വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സമാന്ത. തന്റെ സിനിമകളെക്കുറിച്ച് മാത്രമല്ല തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളുമെല്ലാം സമാന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം സമാന്ത തന്റെ ആരാധകരുമായി നടത്തിയ ചോദ്യോത്തര സെഷന്‍ ചര്‍ച്ചയായി മാറുകയാണ്.

എന്തും ചോദിക്കാന്‍ ആയിരുന്നു സമാന്ത ആരാധകരോട് ആവശ്യപ്പെട്ടത്. രസകരമായ ഒരുപാട് ചോദ്യങ്ങള്‍ ആരാധകര്‍ ചോദിക്കുകയും ചെയ്തു. നിങ്ങള്‍ ഓക്കെയാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് സമാന്ത നല്‍കിയ മറുപടി ചോദിച്ചതിന് നന്ദി, താന്‍ ഓക്കെയാണെന്നായിരുന്നു.

യുവതലമുറയ്ക്ക് നല്‍കാനുള്ള ഉപദേശം എന്തെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇടവേളയെടുക്കാനായിരുന്നു സമാന്ത പറഞ്ഞത്. ഉരുകി തീരരുതെന്നും സമാന്ത പറഞ്ഞു. എന്നാല്‍ ഇതിനിടെ ഒരാള്‍ അശ്ലീല ചോദ്യവുമായി എത്തുകയായിരുന്നു. നീ ഗര്‍ഭിണിയായിട്ടുണ്ടോ, എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം എന്നര്‍ത്ഥം വരുന്ന തരത്തിലായിരുന്നു ഇയാളുടെ ചോദ്യം. 'have you reproduced because I wanna reproduce you' എന്നായിരുന്നു ചോദ്യം.

ഇംഗ്ലീഷില്‍ കാര്യമായ അറിവില്ലാത്തതിനാല്‍ ഇയാള്‍ റിപ്രൊഡ്യൂസ് എന്ന വാക്ക് ഉപയോഗിച്ചത് തെറ്റായ രീതിയിലായിരുന്നു. പിന്നാലെ തന്നെ സമാന്ത ഇത് ചൂണ്ടിക്കാണിച്ചു കൊണ്ട് മറുപടിയുമായി എത്തുകയായിരുന്നു. ഒരു വാക്യത്തില്‍ റിപ്രെഡ്യൂസ് എന്നത് എങ്ങനെ ഉപയോഗിക്കാം എന്ന് ഗൂഗിള്‍ ചെയ്ത് നോക്കാമായിരുന്നു ആദ്യം എന്നായിരുന്നു സമാന്തയുടെ മറുപടി.

താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അതേസമയം കഴിഞ്ഞ ദിവസം സമാന്തയുടെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിജയം ചിത്രം ബീസ്റ്റിലെ ഹല്‍മത്തേ ഹബീബി എന്ന പാട്ടിനൊപ്പം ചുവടുവെക്കുന്ന സമാന്തയുടെ വീഡിയോയാണ് വൈറലായത്.

എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള തന്റെ ഡാന്‍സ് വീഡിയോയായിരുന്നു സമാന്ത പങ്കുവച്ചത്. ഈ വീഡിയോയെക്കുറിച്ചും ഒരാള്‍ താരത്തോട് ചോദിക്കുന്നുണ്ടായിരുന്നു. നേരത്തെ പ്ലാന്‍ ചെയ്ത വീഡിയോയായിരുന്നുവോ എന്നായിരുന്നു ചോദ്യം. എന്നാല്‍ താന്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് വീഡിയോ കാണുന്നതെന്നും അപ്പോള്‍ തന്നെ ചെയ്യുകയായിരുന്നുവെന്നുമാണ് സമാന്ത മറുപടി നല്‍കിയത്.

അതേസമയം ശാകുന്തളത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വന്‍ താരനിര അണിനിരക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ശാകുന്തളം. ഗുണശേഖര അണിയിച്ചൊരുക്കുന്ന സിനിമയില്‍ സൂഫിയും സുജാതയും ഫെയിം ദേവ് മോഹനാണ് നായകനായി എത്തുന്നത്.

മോഹന്‍ ബാബു, പ്രകാശ് രാജ്, ഗൗതമി, അഥിതി ബാലന്‍, അനന്യ നാഗെല്ല, മധുബാല, കബീര്‍ ബേഡി, അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹ എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. താപ്‌സി പന്നു നിര്‍മ്മിക്കുന്ന ഹിന്ദി ചിത്രത്തിലും സമാന്ത അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27845/i-want-to-make-you-pregnant-samantha-responds-to-someone-who-says-obscene-things)