---
title: "ഓണ്‍ സ്‌ക്രീനില്‍ ചുംബിച്ചാല്‍ ഓഫ് സ്‌ക്രീനില്‍ ഇടി കിട്ടും - തുറന്ന് പറഞ്ഞ് താരം "
english_title: "Kissing on the on-screen will give you a kick off the off-screen - star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27840/kissing-on-the-on-screen-will-give-you-a-kick-off-the-off-screen-star"
published_at: "2022-02-22T20:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62150036ca9f1_arjun 3.jpg"
keywords: []
---

# ഓണ്‍ സ്‌ക്രീനില്‍ ചുംബിച്ചാല്‍ ഓഫ് സ്‌ക്രീനില്‍ ഇടി കിട്ടും - തുറന്ന് പറഞ്ഞ് താരം 

> **Lead Summary:** **മ**ലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് അര്‍ജുന്‍ അശോകന്‍. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഹരിശ്രീ അശോകന്റെ മകനാണ് അര്‍ജുന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുള്ള താരമാണ് അര്‍ജുന്‍.

## Article Content

**മ**ലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് അര്‍ജുന്‍ അശോകന്‍. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഹരിശ്രീ അശോകന്റെ മകനാണ് അര്‍ജുന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടിയിട്ടുള്ള താരമാണ് അര്‍ജുന്‍.

ഇപ്പോഴിതാ അര്‍ജുന്റെ പുതിയ സിനിമയായ മെമ്പര്‍ രമേശന്‍ റിലീസിനെത്തുകയാണ്. റിലീസിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

അച്ഛനോട് പറയാന്‍ പേടിച്ചിട്ടുള്ള കാര്യത്തെക്കുറിച്ചായിരുന്നു അര്‍ജുന്‍ മനസ് തുറന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ മനസ് തുറന്നത്. വണ്ടിയെടുത്ത് പോയതിന് ശേഷം അതെവിടെയെങ്കിലും ഇടിക്കുകയാണെങ്കില്‍ വീട്ടില്‍ പറയാന്‍ പേടിയായിരുന്നുവെന്നാണ് അര്‍ജുന്‍ പറയുന്നത്.

താരത്തിന്റെ വാക്കുകളിലേക്ക്. ഇടയ്ക്ക് വണ്ടി ഇടിക്കുമ്പോള്‍ പറയാന്‍ പേടിയായിരുന്നു. ഇപ്പോള്‍ പേടിയില്ല. പണ്ട് പേടിയായിരുന്നു. അച്ഛന്‍ മേടിച്ച് തന്നൊരു വണ്ടിയുണ്ടായിരുന്നു ഐ ട്വന്റി. വീട്ടില്‍ ഭയങ്കര ഓര്‍ത്തഡോക്‌സ് ആണ്. അപ്പോള്‍ ശാന്തി കവടി നിരത്തി പറയും ഒരു അപകടം കാത്തിരിപ്പുണ്ടെന്നൊക്കെ.

അത് കേള്‍ക്കുമ്പോള്‍ ടെന്‍ഷനാകും. ചെറുപ്പമാണ്. ഒരു ദിവസം വണ്ടിയെടുത്ത് പോയി. മഴയത്തായിരുന്നു. വണ്ടി ഇടിച്ചു. നേരത്തെ തന്നെ അമ്മ പറയുമായിരുന്നു സൂക്ഷിക്കണം, വണ്ടിയെടുക്കരുത്, നേരത്തെ വീട്ടില്‍ കയറണം എന്നൊക്കെ. അതുകൊണ്ട് നല്ല പേടിയായിരുന്നു. ബോണറ്റൊന്നുമുണ്ടായിരുന്നില്ല വണ്ടിയ്ക്ക്.

എന്നാണ് അര്‍ജുന്‍ പറഞ്ഞത്. ദേഷ്യം വന്നാല്‍ വണ്ടിയെടുത്ത് എങ്ങോട്ടെങ്കിലും റൈഡിന് പോകും. അല്ലെങ്കിലും ആരുടെയെങ്കിലും മെക്കിട്ട് കയറുകയായിരിക്കും. ആരെങ്കിലും വരും കൃത്യം സമയത്ത് തന്നെ എന്നും അര്‍ജുന്‍ പറയുന്നു. താടി വളര്‍ത്തിയതിന്റെ പേരില്‍ കോളേജില്‍ നിന്നും പുറത്താക്കിയിട്ടുണ്ടെന്നും അര്‍ജുന്‍ തുറന്നു പറയുന്നു.

പിന്നാലെ ഓണ്‍ സ്‌ക്രീനില്‍ ഉമ്മ വെക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും താരം പറഞ്ഞു. ഇപ്പോഴത്തേക്ക് വേണ്ടെന്നാണ് തീരുമാനം. ഇല്ലെങ്കില്‍ ഓഫ് സ്‌ക്രീനില്‍ ഇടി കിട്ടുമെന്നാണ് ചിരിച്ചു കൊണ്ട് അര്‍ജുന്‍ പറയുന്നത്. താന്‍ രണ്ട് പേരെ പ്രണയിച്ചിട്ടുണ്ട്. രണ്ടാമത്തെ പ്രണയിച്ചയാളെ കല്യാണം കഴിച്ചു. ഇപ്പോള്‍ വീട്ടിലുണ്ട്. ഒരു കുട്ടിയുമായി എന്നും അര്‍ജുന്‍ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/27840/kissing-on-the-on-screen-will-give-you-a-kick-off-the-off-screen-star)