---
title: "ബ്രോ ഡാഡി അപ്‍ഡേറ്റുമായി സുപ്രിയ മേനോൻ"
english_title: "Supriya Menon with Bro Daddy Update"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2783/supriya-menon-with-bro-daddy-update"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e9265a995cd_Untitled-2.jpg"
keywords: []
---

# ബ്രോ ഡാഡി അപ്‍ഡേറ്റുമായി സുപ്രിയ മേനോൻ

> **Lead Summary:** പൃഥ്വിരാജ് ആദ്യമായി സംവിധായകനായപ്പോള്‍ സിനിമയുടെ വിശേഷങ്ങള്‍ ഭാര്യ സുപ്രിയ മേനോൻ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ടായിരുന്നു. പൃഥ്വിരാജിനെ കാണാൻ കിട്ടാറെ ഇല്ല എന്നും തമാശരൂപേണ സുപ്രിയ അന്നു പറയാറുണ്ടായിരുന്നു.

## Article Content

പൃഥ്വിരാജ് ആദ്യമായി സംവിധായകനായപ്പോള്‍ സിനിമയുടെ വിശേഷങ്ങള്‍ ഭാര്യ സുപ്രിയ മേനോൻ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ടായിരുന്നു. പൃഥ്വിരാജിനെ കാണാൻ കിട്ടാറെ ഇല്ല എന്നും തമാശരൂപേണ സുപ്രിയ അന്നു പറയാറുണ്ടായിരുന്നു.

സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകള്‍ സുപ്രിയ ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായ ബ്രോ ഡാഡിയുടെ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ് സുപ്രിയ മേനോൻ.

ഡയറക്ടര്‍ സര്‍ ബ്രോ ഡാഡിയുടെ വര്‍ക്കിലാണ്. ചിത്രീകരണം ഉടൻ തുടങ്ങും. സയലൻസ് പ്ലീസ് എന്നാണ് സുപ്രിയ എഴുതിയിരിക്കുന്നത്.

മോഹൻലാലിനൊപ്പം പൃഥ്വിരാജും മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നതാണ് ബ്രോ ഡാഡിയുടെ പ്രധാന പ്രത്യേകത.

ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. കല്യാണി പ്രിയദര്‍ശൻ, മീന എന്നിവരാണ് സിനിമയിലെ നായികമാര്‍. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി.

ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2783/supriya-menon-with-bro-daddy-update)