---
title: "അവസരം കിട്ടാന്‍ കിടക്ക പങ്കിടണം, കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ഉര്‍ഫി  "
english_title: "The bed should be shared to get the chance, Urfi against the casting director"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27827/the-bed-should-be-shared-to-get-the-chance-urfi-against-the-casting-director"
published_at: "2022-02-22T20:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214f7f93c9e4_URFI.jpg"
keywords: []
---

# അവസരം കിട്ടാന്‍ കിടക്ക പങ്കിടണം, കാസ്റ്റിംഗ് ഡയറക്ടര്‍ക്കെതിരെ ഉര്‍ഫി  

> **Lead Summary:** ബിഗ് ബോസിലൂടെ താരമായി മാറിയ നടിയാണ് ഉര്‍ഫി ജാവേദ്. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും വസ്ത്രധാരണത്തിലൂടേയും എന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഉര്‍ഫി. തന്റെ സ്‌ഫോടനാത്മകമായ പ്രസ്താനവകളിലൂടേയും ഉര്‍ഫി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

## Article Content

ബിഗ് ബോസിലൂടെ താരമായി മാറിയ നടിയാണ് ഉര്‍ഫി ജാവേദ്. തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടേയും വസ്ത്രധാരണത്തിലൂടേയും എന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഉര്‍ഫി. തന്റെ സ്‌ഫോടനാത്മകമായ പ്രസ്താനവകളിലൂടേയും ഉര്‍ഫി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ഇപ്പോഴിതാ ഉര്‍ഫി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇത്തവണ പക്ഷെ തന്റെ തുറന്നു പറച്ചിലാണ് ഉര്‍ഫിയെ വാര്‍ത്ത താരമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഗുരുതരമായ ആരോപണങ്ങളുമായാണ് ഉര്‍ഫി എത്തിയിരിക്കുന്നത്.

പഞ്ചാബി കാസ്റ്റിംഗ് ഡയറ്കടറായ ഒബേദ് അഫ്രീദിയ്‌ക്കെതിരെയാണ് ഉര്‍ഫി രംഗത്ത് എത്തിയിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന വ്യക്തിയാണ് ്അഫ്രീദി എന്നാണ് ഉര്‍ഫി ആരോപിച്ചിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയായിരുന്നു ഉര്‍ഫിയുടെ ആരോപണം. ഉര്‍ഫിയുടെ തുറന്നു പറച്ചിലുകള്‍ക്ക് പിന്തുണയുമായി മറ്റ് താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. 

അഫ്രീദി തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു ഉര്‍ഫി ആദ്യം ആരോപിച്ചത്. ഇതിനുള്ള തെളിവായി അഫ്രീദിയുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഉര്‍ഫി പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഉര്‍ഫി അവസാന നിമിഷം ഷൂട്ടിംഗില്‍ നിന്നും പിന്മാറുന്ന ആളാണെന്നും ഇതോടെ തനിക്ക് മറ്റൊരാളെ കാസ്റ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നം അഫ്രീദി ആരോപിക്കുകയായിരുന്നു.

എന്നാല്‍ ഈ ആരോപണം നുണയാണെന്നാണായിരുന്നു ഉര്‍ഫിയുടെ മറപടി. പിന്നാലെ പണം ചോദിച്ചതിന് തന്നെ അഫ്രീദി അപമാനിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ഉര്‍ഫി ആറോപിച്ചു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും ഉര്‍ഫി പങ്കുവച്ചിട്ടുണ്ട്.

പിന്നാലെ അഫ്രീദിയില്‍ നിന്നും കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായതായി അഞ്ച് പെണ്‍കുട്ടികള്‍ തന്നോട് വെളിപ്പെടുത്തിയതായി ഉര്‍ഫി പറയുകയായിരുന്നു. തന്റെ പ്രിയപ്പെട്ട ഗായകന്റെ മ്യൂസിക് വീഡിയോയില്‍ അവസരം നല്‍കാമെന്നും പകരത്തിന് നിര്‍മ്മാതാവിന്റെ കൂടെ കിടക്ക പങ്കിടണമെന്ന് അഫ്രീദി പറഞ്ഞതായി ഒരു പെണ്‍കുട്ടി തന്നോട് വെളിപ്പെടുത്തിയെന്നായിരുന്നു ഉര്‍ഫി പിന്നെ വെളിപ്പെടുത്തിയത്.

എന്നാല്‍ പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചപ്പോള്‍ മുഖം കാണിക്കാതെ വീഡിയോ കോള്‍ ചെയ്യാനും വിവസ്ത്രയാകാനും അഫ്രീദി ആവശ്യപ്പെട്ടുവെന്നും പെണ്‍കുട്ടി പറഞ്ഞതായി ഉര്‍ഫി വെളിപ്പെടുത്തി. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഉര്‍ഫി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ ഉര്‍ഫിയ്ക്ക് പിന്തുണയുമായി നടന്‍ പ്രിയങ്ക ശര്‍മ എത്തുകയായിരുന്നു. തന്റെ സുഹൃത്തുക്കളോടും അഫ്രീദി സമാനമായ ആവശ്യം ഉന്നയിച്ചിരുന്നുവെന്നാണ് പ്രിയങ്ക് വെളിപ്പെടുത്തിയത്.

ഇപ്പോഴും അയാള്‍ക്കൊരു മാറ്റം വന്നിട്ടില്ലെന്നാണ് പ്രിയങ്ക് പറഞ്ഞത്. ഉര്‍ഫിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മുമ്പും സമാനമായ ആരോപണങ്ങള്‍ നേരിട്ടിട്ടുള്ള വ്യക്തിയാണ് അഫ്രീദിയെന്നാണ് ഉര്‍ഫിയുടെ സ്റ്റോറികളില്‍ നിന്നും വ്യക്തമാകുന്നത്. താരത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയം വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27827/the-bed-should-be-shared-to-get-the-chance-urfi-against-the-casting-director)