---
title: "വിജയ് സേതുപതിയല്ല, ആമിർ ഖാനൊപ്പം നാഗചൈതന്യ"
english_title: "Vijay is not Sethupathi, Nagachaitanya is with Aamir Khan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2782/vijay-is-not-sethupathi-nagachaitanya-is-with-aamir-khan"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e920d0211d7_army.jpg"
keywords: []
---

# വിജയ് സേതുപതിയല്ല, ആമിർ ഖാനൊപ്പം നാഗചൈതന്യ

> **Lead Summary:** ആമിര്‍ ഖാനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് തെലുങ്ക് താരം നാഗചൈതന്യ. അദ്വൈത് ചന്ദന്‍റെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ നായകനാവുന്ന ‘ലാല്‍ സിങ് ഛദ്ദ’യിലാണ് നാഗചൈതന്യ അഭിനയിക്കുന്നത്.

## Article Content

ആമിര്‍ ഖാനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് തെലുങ്ക് താരം നാഗചൈതന്യ. അദ്വൈത് ചന്ദന്‍റെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ നായകനാവുന്ന ‘ലാല്‍ സിങ് ഛദ്ദ’യിലാണ് നാഗചൈതന്യ അഭിനയിക്കുന്നത്.

സിനിമയുടെ ചിത്രീകരണ വേളയിൽ ആമിറിനും കിരണ്‍ റാവുവിനുമൊപ്പം നിൽക്കുന്ന ചിത്രവും നാഗചൈതന്യ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

ആമിര്‍ അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ ആത്മസുഹൃത്തിനെയാണ് താരം അവതരിപ്പിക്കുക. ബാല എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്.

നേരത്തെ വിജയ് സേതുപതി അവതരിപ്പിക്കുമെന്ന് കരുതപ്പെട്ടിരുന്ന കഥാപാത്രമാണ് ഇത്.

അദ്ദേഹം മാറിയതോടെ നാഗചൈതന്യ എത്തുകയായിരുന്നു. കരീന കപൂര്‍ ആണ് ചിത്രത്തിലെ നായിക.ലോക പ്രശസ്ത ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് ആണ് ലാല്‍ സിങ് ഛദ്ദ.

1994ൽ റിലീസ് ചെയ്ത ചിത്രത്തിൽ ടോം ഹാങ്ക്സ് ആണ് നായകനായി എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2782/vijay-is-not-sethupathi-nagachaitanya-is-with-aamir-khan)