---
title: "‘ആദിവാസി’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്"
english_title: "The first song of the movie 'Adivasi' is out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/27807/the-first-song-of-the-movie-adivasi-is-out"
published_at: "2022-02-22T16:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6214c55a31720_ADIVASI.jpg"
keywords: []
---

# ‘ആദിവാസി’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

> **Lead Summary:** അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ‘ആദിവാസി’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. മധുവിന്റെ നാലാം ചരമ വാര്‍ഷിക ദിനത്തിലാണ് ‘ചിന്ന രാജ’ എന്ന ഗാനം എത്തിയിരിക്കുന്നത്.

## Article Content

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ‘ആദിവാസി’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. മധുവിന്റെ നാലാം ചരമ വാര്‍ഷിക ദിനത്തിലാണ് ‘ചിന്ന രാജ’ എന്ന ഗാനം എത്തിയിരിക്കുന്നത്.

അപ്പാനി ശരത്ത് ആണ് ചിത്രത്തില്‍ മധുവായി വേഷമിടുന്നത്. രതീഷ് വേഗ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. വിജീഷ് മണിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹന്‍ റോയ് ആണ് നിര്‍മാണം.

മുരുകേഷ് ഭുതുവഴി, മുത്തുമണി, രാജേഷ് ബി, പ്രകാശ് വാടിക്കല്‍, റോജി പി. കുര്യന്‍, വടികയമ്മ, ശ്രീകുട്ടി, അമൃത, മാസ്റ്റര്‍ മണികണ്ഠന്‍, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്. പി മുരുഗേശ്വരന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.

എഡിറ്റിംഗ് ബി.ലെനിന്‍. ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിടെ എടുത്ത സെല്‍ഫിയുമായിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ ട്രീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം, മധുവിന്റെ കുടുംബത്തിന് കേസ് നടത്താനുള്ള എല്ലാം സഹായവും മമ്മൂട്ടി വാഗ്ദാനം ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/27807/the-first-song-of-the-movie-adivasi-is-out)