---
title: "എന്റെ പ്രിയതമൻ : വിഷ്ണുവിന് ആശംസകളുമായി അനുസിത്താര"
english_title: "My Beloved: Greetings to Vishnu Anusithara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2779/my-beloved-greetings-to-vishnu-anusithara"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e6d202cd088_Untitled-8.jpg"
keywords: []
---

# എന്റെ പ്രിയതമൻ : വിഷ്ണുവിന് ആശംസകളുമായി അനുസിത്താര

> **Lead Summary:** ആറാം വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് വിഷ്ണുപ്രസാദിന് സ്നേഹത്തിൽ പൊതിഞ്ഞ ആശംസകളുമായി അനു സിത്താര. ‘എന്റെ പ്രിയനേ, സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍.’–അനു സിത്താര കുറിച്ചു.

## Article Content

ആറാം വിവാഹവാർഷിക ദിനത്തിൽ ഭർത്താവ് വിഷ്ണുപ്രസാദിന് സ്നേഹത്തിൽ പൊതിഞ്ഞ ആശംസകളുമായി അനു സിത്താര. ‘എന്റെ പ്രിയനേ, സന്തോഷകരമായ വിവാഹ വാര്‍ഷിക ആശംസകള്‍.’–അനു സിത്താര കുറിച്ചു.

വിവാഹ ആല്‍ബത്തില്‍ നിന്നുള്ള ഫോട്ടോയും പ്രേക്ഷകർക്കായി നടി പങ്കുവച്ചു.2015 ജൂലൈ എട്ടിനായിരുന്നു അനു സിത്താരയും വിഷ്‍ണു പ്രസാദും വിവാഹിതരാകുന്നത്.

ഫാഷന്‍ ഫോട്ടോഗ്രാഫറാണ് വിഷ്ണു. ഏറെ ലളിതമായി നടത്തിയ വിവാഹമായിരുന്നു ഇവരുടേത്.

സഹനടിയായി വെള്ളിത്തിരയിലെത്തി നായിക നിരയിലേക്കുയര്‍ന്ന നടിയാണ് അനു സിത്താര. മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളായി ഉയര്‍ന്ന അനു ഇതിനകം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.

അനുരാധ, മോമോ ഇൻ ദുബായ്, വാതിൽ, ദുനിയാവിന്‍റെ ഒരറ്റത്ത് എന്നിവയാണ് അനു നായികയായി ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/2779/my-beloved-greetings-to-vishnu-anusithara)