---
title: "ഇനി നല്ലത് സൈക്കിൾ : ഇന്ധന വില വർധനവിനെ ട്രോളി  സണ്ണി ലിയോണി"
english_title: "Better Cycle: Fuel Price Rise Trolley Sunny Leone"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2778/better-cycle-fuel-price-rise-trolley-sunny-leone"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e6bea402226_sunny.jpg"
keywords: []
---

# ഇനി നല്ലത് സൈക്കിൾ : ഇന്ധന വില വർധനവിനെ ട്രോളി  സണ്ണി ലിയോണി

> **Lead Summary:** ദിവസംതോറും വർധിച്ചും വരുന്ന ഇന്ധന വില വർധനവിനെ ട്രോളി ബോളിവുഡ് നടി സണ്ണി ലിയോണി.അവസാനം നൂറും കടന്ന സാഹചര്യത്തിൽ ആരോഗ്യത്തിനു നല്ലത് സൈക്കിള്‍ തന്നെയാണെന്ന് സണ്ണി ലിയോണി പറയുന്നു.

## Article Content

ദിവസംതോറും വർധിച്ചും വരുന്ന ഇന്ധന വില വർധനവിനെ ട്രോളി ബോളിവുഡ് നടി സണ്ണി ലിയോണി.അവസാനം നൂറും കടന്ന സാഹചര്യത്തിൽ ആരോഗ്യത്തിനു നല്ലത് സൈക്കിള്‍ തന്നെയാണെന്ന് സണ്ണി ലിയോണി പറയുന്നു.

‘അവസാനം ഇത് നൂറും കടന്നിരിക്കുന്നു. നിങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കും. ഇനി നല്ലത് സൈക്കിൾ തന്നെ.’–സണ്ണി ലിയോണി കുറിച്ചു.

ട്വീറ്റിന്റെ കൂടെ ഇമോജിയായി സൈക്കിളിന്റെയും പെട്രോളിന്റെയും ചിത്രവും നടി നൽകിയിട്ടുണ്ട്.

ബോളിവുഡിൽ ഖാൻ ത്രയങ്ങളും മറ്റ് സൂപ്പർതാരങ്ങളും ഉണ്ടായിട്ടും ഈ കൊടുംവില വർധനവിനെതിരെ പ്രതികരിക്കാൻ സണ്ണി ലിയോണി മാത്രമാണ് ഉണ്ടായതെന്ന് ആരാധകർ പറയുന്നു.

നിരവധി ആളുകൾ ട്വീറ്റിൽ സണ്ണിയെ പിന്തുണച്ചെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2778/better-cycle-fuel-price-rise-trolley-sunny-leone)