---
title: "അള്ളാഹുവിനോട് അനുസരണക്കേട് കാണിച്ചാല്‍ വിശ്രമം ലഭിക്കില്ല; മുന്‍ ബിഗ് ബോസ് താരം"
english_title: "The words of former Bigg Boss star Mehjabi Siddique are getting attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27770/the-words-of-former-bigg-boss-star-mehjabi-siddique-are-getting-attention"
published_at: "2022-02-22T14:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62149fa2af5de_bollywood.jpg"
keywords: []
---

# അള്ളാഹുവിനോട് അനുസരണക്കേട് കാണിച്ചാല്‍ വിശ്രമം ലഭിക്കില്ല; മുന്‍ ബിഗ് ബോസ് താരം

> **Lead Summary:** അഭിനയവും കരിയറും ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസ പ്രകാരം ജീവിക്കാന്‍ തീരുമാനിച്ചെന്ന് മുന്‍ ബിഗ് ബോസ് താരം മെഹ്ജബി സിദ്ദിഖി. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ സംതൃപ്തിയില്ലാത്ത ജീവിതമാണ് നയിച്ചത്. ഇനി മുഴുവന്‍ സമയവും ഹിജാബ് ധരിക്കാന്‍ തീരുമാനിച്ചു എന്നാണ് മെഹജബി പറയുന്നത്.

## Article Content

അഭിനയവും കരിയറും ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസ പ്രകാരം ജീവിക്കാന്‍ തീരുമാനിച്ചെന്ന് മുന്‍ ബിഗ് ബോസ് താരം മെഹ്ജബി സിദ്ദിഖി. കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ സംതൃപ്തിയില്ലാത്ത ജീവിതമാണ് നയിച്ചത്. ഇനി മുഴുവന്‍ സമയവും ഹിജാബ് ധരിക്കാന്‍ തീരുമാനിച്ചു എന്നാണ് മെഹജബി പറയുന്നത്.

കരിയര്‍ ഉപേക്ഷിച്ച് ഇസ്ലാമിക ജീവിതം സ്വീകരിച്ച നടി സന ഖാനാണ് തന്റെ പ്രചോദനമെന്നും താരം പറയുന്നു. ബിഗ് ബോസ് സീസണ്‍ 11ലെ മത്സരാര്‍ത്ഥിയായിരുന്നു മെഹ്ജബി. ബിഗ് മത്സരാര്‍ത്ഥിയായിരുന്നു സന ഖാനും. 2020ല്‍ ആണ് സന ഖാന്‍ സിനിമ മേഖല വിടുന്നത്.

അല്ലാഹുവിന്റെ കല്‍പ്പനകള്‍ക്കനുസരിച്ച് ജീവിക്കാനാഗ്രഹിക്കരുന്നെന്ന് പറഞ്ഞ് സന മറിയം ഇപ്പോള്‍ ഹിജാബ് ധരിച്ച് മതാചാരങ്ങള്‍ അനുരിച്ചാണ് ജീവിക്കുന്നത്. ”അള്ളാഹുവിനോട് അനുസരണക്കേട് കാണിക്കുന്നത് കൊണ്ട് മനുഷ്യര്‍ക്ക് ഒരിക്കലും വിശ്രമം ലഭിക്കില്ല.

മനുഷ്യരെ എത്ര പ്രസാദിപ്പിക്കാന്‍ ശ്രമിച്ചാലും എത്ര സമയം കൊടുത്താലും ആളുകള്‍ നിങ്ങളെ ഒരിക്കലും അഭിനന്ദിക്കില്ല. അള്ളാഹുവിനെ അനുനയിപ്പിക്കാന്‍ സമയം ചെലവഴിക്കുന്നതാണ് എന്റെയും നിങ്ങളുടെയും നല്ലത്.” ”സനാ ഖാന്‍ എന്ന സഹോദരിയെ ഞാന്‍ ഒരു വര്‍ഷമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

എനിക്ക് അവരുടെ വാക്കുകള്‍ വളരെയധികം ഇഷ്ടപ്പെട്ടു. അവരുടെ വീഡിയോകളും മതപരമായ പരിപാടികളും കാണുന്നത് എന്നെ ഉണര്‍ത്തി” എന്നാണ് മെഹജബി സിദ്ദിഖി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27770/the-words-of-former-bigg-boss-star-mehjabi-siddique-are-getting-attention)