---
title: "വാപ്പച്ചി തീവ്രമായി സ്നേഹിച്ച ഒരാൾ; ദിലീപ് കുമാർ- മമ്മൂട്ടി ആത്മബന്ധത്തെ കുറിച്ച് ദുൽഖർ"
english_title: "Someone whose father loved him dearly; Dulquer talks about Dileep Kumar-Mammootty relationship"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2777/someone-whose-father-loved-him-dearly-dulquer-talks-about-dileep-kumar-mammootty-relationship"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e6b376f0954_Untitled-4.jpg"
keywords: []
---

# വാപ്പച്ചി തീവ്രമായി സ്നേഹിച്ച ഒരാൾ; ദിലീപ് കുമാർ- മമ്മൂട്ടി ആത്മബന്ധത്തെ കുറിച്ച് ദുൽഖർ

> **Lead Summary:** ഇതിഹാസ ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്റെ ഓർമകളിൽ മമ്മൂട്ടി. എന്നും സ്നേഹവാത്സല്യങ്ങളോടെ പെരുമാറിയ, സ്വന്തമെന്നു തോന്നിപ്പിച്ച വ്യക്തിയായിരുന്നു തനിക്ക് ദിലീപ് കുമാർ എന്ന് മമ്മൂട്ടി കുറിക്കുന്നു.

## Article Content

ഇതിഹാസ ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്റെ ഓർമകളിൽ മമ്മൂട്ടി. എന്നും സ്നേഹവാത്സല്യങ്ങളോടെ പെരുമാറിയ, സ്വന്തമെന്നു തോന്നിപ്പിച്ച വ്യക്തിയായിരുന്നു തനിക്ക് ദിലീപ് കുമാർ എന്ന് മമ്മൂട്ടി കുറിക്കുന്നു.

ഇതിഹാസ നടന് വിട. നിങ്ങളെ കാണുമ്പോഴെല്ലാം നിങ്ങളുടെ സ്നേഹവും വാത്സല്യവും എന്നെ ആകർഷിച്ചു. നിങ്ങളുടെ ദയയും വാക്കുകളും നിങ്ങൾ സ്വന്തമാണെന്ന് തോന്നിപ്പിച്ചു.

എക്കാലത്തെയും എന്റെ പ്രിയ നടന് വിട. നിങ്ങളെപോലെ ആരുമില്ല, നിങ്ങൾക്ക് മുൻപോ ശേഷമോ.” ദിലീപ് കുമാറിനൊപ്പമുള്ള ഒരു ചിത്രവും താരം പങ്കു വച്ചിട്ടുണ്ട്. വാപ്പച്ചിയും ദിലീപ് കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ദുൽഖർ സൽമാനും ഒരു കുറിപ്പ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.

> “ഏതാനും ആഴ്ചകൾക്ക് മുൻപ് ഞാനും വാപ്പച്ചിയും താങ്കളെ കുറിച്ച് സംസാരിച്ചു. അദ്ദേഹം തീവ്രമായി സ്നേഹിച്ചിരുന്ന ഒരാൾ നിങ്ങളായിരുന്നു. ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന രീതിയിലും.

ദിലീപ് സാബിനേക്കാൾ സുന്ദരനായ നടനോ മാധുര്യത്തോടെ പെരുമാറുന്ന മനുഷ്യനോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങൾ സംസാരിക്കുമ്പോൾ നിങ്ങളുടെ വാക്കുകൾ തേൻ പോലെ ഒഴുകുമെന്ന്, നിങ്ങൾ അനന്തമായി സംസാരിക്കുന്നത് വാപ്പച്ചി നോക്കിയിരിക്കുമായിരുന്നു എന്ന്.

ഒരു പരിപാടിയ്ക്കിടയിലോ വിദേശത്ത് ഷോപ്പിംഗ് ചെയ്യുമ്പോഴോ നിങ്ങൾ വാപ്പച്ചിയെ കണ്ടാൽ എപ്പോഴും അദ്ദേഹത്തെ സ്നേഹത്തോടെ സമീപിക്കുകയും സ്നേഹാന്വേഷണം പങ്കുവയ്ക്കുകയും നിങ്ങളുടെ സമയം മാറ്റിവയ്ക്കുകയും ചെയ്യുമായിരുന്നുവെന്ന്.

നിങ്ങളായിരുന്നു എല്ലാ​ അർത്ഥത്തിലും അദ്ദേഹത്തിന്റെ ഫേവറേറ്റ്.” എന്റെ വാപ്പച്ചി നിങ്ങളെ എത്രത്തോളം സ്നേഹിക്കുന്നുവോ, അത്രയും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു,” ദുൽഖർ കുറിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2777/someone-whose-father-loved-him-dearly-dulquer-talks-about-dileep-kumar-mammootty-relationship)