---
title: "അമ്മായിയമ്മയ്ക്ക് പേളി കൊടുത്ത സമ്മാനം കണ്ട് ഞെട്ടി മലയാളികൾ "
english_title: "Now, the actress has shared a video taken when her mother-in-law first came to the flat."
publisher: "moviemax.in"
canonical_url: "https://moviemax.in/news/27751/now-the-actress-has-shared-a-video-taken-when-her-mother-in-law-first-came-to-the-flat"
published_at: "2022-02-22T13:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62149333e2913_perlimani.jpg"
keywords: []
---

# അമ്മായിയമ്മയ്ക്ക് പേളി കൊടുത്ത സമ്മാനം കണ്ട് ഞെട്ടി മലയാളികൾ 

> **Lead Summary:** പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളിമാണി. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ഇഷ്ടമാണ് താരത്തോട് മലയാളികള്‍ക്ക് . സിനിമകളിലൊന്നും അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരം.

## Article Content

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പേളിമാണി. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു ഇഷ്ടമാണ് താരത്തോട് മലയാളികള്‍ക്ക് . സിനിമകളിലൊന്നും അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരം.

പേളി പങ്കുവെയ്ക്കുന്ന വീഡിയോകള്‍ എല്ലാം നിമിഷന്നേരം കൊണ്ട് വൈറല്‍ ആവാറുണ്ട് . യൂട്യൂബ് ചാനലില്‍ സജീവമാണ് ഈ താരം.

ഇപ്പോഴിതാ തന്റെ അമ്മായിയമ്മ ആദ്യമായി ഫ്ലാറ്റിൽ വന്നപ്പോള്‍ പകര്‍ത്തിയ വീഡിയോ ആണ് താരം പങ്കുവെച്ചത്. ശ്രീനിഷിന്റെ അമ്മയ്‌ക്കൊപ്പം കസിന്‍സും വന്നിരുന്നു.

ഇവര്‍ക്കെല്ലാം വലിയ സ്വീകരണമാണ് പേളി ഒരുക്കിയത്. ഫ്രൈഡ് റൈസും , ചിക്കനും ആണ് ഇവര്‍ക്ക് വേണ്ടി ഉണ്ടാക്കിയത്. അതേസമയം ശ്രീനിയുടെ അമ്മ ആദ്യമായിട്ടാണ് ഇവരുടെ ഫ്‌ലാറ്റില്‍ വരുന്നത്.

തന്റെ അമ്മയ്ക്ക് ഒരു സ്വര്‍ണവളയും പേളി സമ്മാനമായി നല്‍കുന്നുണ്ട്. മരുമകളുടെ സമ്മാനത്തിന് കെട്ടിപ്പിടിച്ച് ഉമ്മ വച്ചാണ് അമ്മ ആ സ്‌നേഹം അറിയിക്കുന്നത്. അതേസമയം ശ്രീനിക്കും പേളിയുടെ വക സമ്മാനം ഉണ്ട്.

ഇവരുടെ ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റ് വരുന്നുണ്ട് , പേളി ഭാഗ്യവതിയാണ് , ഇങ്ങനെയൊരു അമ്മായിഅമ്മയെ കുടുംബത്തെയും കിട്ടിയതില്‍. ഈ സ്‌നേഹം എന്നും നിലനില്‍ക്കട്ടെ എന്ന് ആരാധകര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/27751/now-the-actress-has-shared-a-video-taken-when-her-mother-in-law-first-came-to-the-flat)