---
title: "ഓഡിഷന് പോയി നിരസിക്കപ്പെട്ട അനുഭവം പങ്കുവച്ച്  ഐശ്വര്യ ലക്ഷ്മി"
english_title: "Aishwarya Lakshmi shares her experience of going for an audition and being rejected"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2775/aishwarya-lakshmi-shares-her-experience-of-going-for-an-audition-and-being-rejected"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e69e7f483e9_aiswarya.jpg"
keywords: []
---

# ഓഡിഷന് പോയി നിരസിക്കപ്പെട്ട അനുഭവം പങ്കുവച്ച്  ഐശ്വര്യ ലക്ഷ്മി

> **Lead Summary:** നിരവധി സിനിമാ ഓഡിഷനുകള്‍ക്ക് പോയിട്ടുണ്ടെന്നും ചിലയിടത്ത് നിന്ന് തന്നെ നിരസിച്ചിട്ടുണ്ടെന്നും തുറന്നുപറയുകയാണ് ഐശ്വര്യ ലക്ഷ്മി.ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ പ്രതികരണം.

## Article Content

നിരവധി സിനിമാ ഓഡിഷനുകള്‍ക്ക് പോയിട്ടുണ്ടെന്നും ചിലയിടത്ത് നിന്ന് തന്നെ നിരസിച്ചിട്ടുണ്ടെന്നും തുറന്നുപറയുകയാണ് ഐശ്വര്യ ലക്ഷ്മി.ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യയുടെ പ്രതികരണം.

‘ചില സിനിമകളുടെയൊക്കെ ഓഡിഷന് പോയി റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ആദ്യമൊക്കെ അതിലെനിക്ക് വിഷമം തോന്നുമായിരുന്നു. പിന്നെ എനിക്ക് മനസ്സിലായി എന്നെ നിരസിച്ച സിനിമകള്‍ എന്നെ ആവശ്യമില്ലാത്തവയായിരുന്നു.

ഇപ്പോള്‍ ഒരു റോളില്‍ നിന്ന് എന്നെ നിരസിക്കുമ്പോള്‍ എനിക്ക് അറിയാം ഞാന്‍ ഇതിന് യോജിക്കുന്നയാളല്ല എന്ന്.

എന്നാലും ഇപ്പോഴും ഓഡിഷന് പോവാറുണ്ട്. മറ്റ് ഭാഷകളിലെ സിനിമകള്‍ക്ക് ഓഡിഷന്‍ ഇല്ലാതെ പറ്റില്ല. ധനുഷിനൊപ്പം അഭിനയിച്ച ജഗമേ തന്തിരമെല്ലാം ഓഡിഷനിലൂടെയാണ് എന്നിലേക്ക് വന്നു ചേര്‍ന്നത്’, ഐശ്വര്യ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2775/aishwarya-lakshmi-shares-her-experience-of-going-for-an-audition-and-being-rejected)