---
title: "വിവാഹം ഉടനെ ഉണ്ടാവും, തങ്കച്ചന്‍ പറയുന്നു"
english_title: "The marriage will take place soon, Thankachan says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27737/the-marriage-will-take-place-soon-thankachan-says"
published_at: "2022-02-22T12:09:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62148569c4a4e_thankchan.jpg"
keywords: []
---

# വിവാഹം ഉടനെ ഉണ്ടാവും, തങ്കച്ചന്‍ പറയുന്നു

> **Lead Summary:** സ്റ്റാര്‍ മാജികിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് തങ്കച്ചന്‍. ആരാധകര്‍ എന്നും ഈ താരത്തെ സ്നേഹത്തോടെ തങ്കു എന്നാണ് വിളിക്കാറ്. വേറിട്ട കഥാപാത്രങ്ങളെ വേദിയില്‍ മികവുറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ തങ്കവിനു സാധിക്കാറുണ്ട്.

## Article Content

സ്റ്റാര്‍ മാജികിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് തങ്കച്ചന്‍. ആരാധകര്‍ എന്നും ഈ താരത്തെ സ്നേഹത്തോടെ തങ്കു എന്നാണ് വിളിക്കാറ്. വേറിട്ട കഥാപാത്രങ്ങളെ വേദിയില്‍ മികവുറ്റ രീതിയില്‍ അവതരിപ്പിക്കാന്‍ തങ്കവിനു സാധിക്കാറുണ്ട്.

എപ്പോഴും താരത്തിന്റെ പ്രകടനത്തിനും കൈയ്യടി ലഭിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്റ്റാര്‍ മാജിക് വേദിയില്‍ നിന്നും മാറി നില്‍ക്കുകയാണ് തങ്കു.

എങ്കിലും തന്റെ വിശേഷം പങ്കുവെച്ച് താരം എത്താറുണ്ട്. കഴിഞ്ഞ ദിവസം പടം തരും പണം എന്ന എപ്പിസോഡില്‍ മത്സരാര്‍ത്ഥിയായി എത്തിയത് തങ്കച്ചനാണ്. അവതാരകന്‍ ജഗദീഷിന്റെ ചോദ്യങ്ങളോട് പ്രതികരിക്കവെ താന്റെ കല്യാണക്കാര്യത്തെ കുറിച്ച് നടന്‍ സംസാരിച്ചു. പറ്റിയ ഒരാളെ കിട്ടിയാല്‍ ഉടനെ വിവാഹം ഉണ്ടാവും എന്നാണ് താരം പറഞ്ഞത്.

ഇത്രയും നാള്‍ വിവാഹം കഴിക്കാതെ ഇരുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല, എന്നാല്‍ ഇപ്പോള്‍ കല്യാണം കഴിച്ച് കുടുംബവുമായി ജീവിക്കാന്‍ ഒക്കെ തോന്നുന്നുണ്ട്. പറ്റിയ ഒരു പെണ്‍കുട്ടിയെ കിട്ടിയാല്‍ ഉടനെ വിവാഹം ഉണ്ടാകുമെന്നും തങ്കച്ചന്‍ പറഞ്ഞു.

വിവാഹം കഴിഞ്ഞാല്‍ ഞങ്ങളൊരുമിച്ച് പടം തരും പണം ഷോയില്‍ വരുമെന്നും തങ്കച്ചന്‍ പറഞ്ഞു. അതേസമയം തങ്കുവിന് പണ്ട് ഒരു കാമുകി ഉണ്ടായിരുന്നുവെന്ന് ഷോയില്‍ വെച്ച് താങ്കുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.

വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്ക് വലിയ സൗന്ദര്യം വേണം എന്ന് നിര്‍ബന്ധമൊന്നുമില്ല, പക്ഷേ അല്പം വിദ്യാഭ്യാസ വേണം. തനിക്ക് വിദ്യാഭ്യാസം കുറവാണ് , അതുകൊണ്ട് വിവാഹം ചെയ്യുന്ന പെണ്‍കുട്ടി എങ്കിലും അല്പം വിദ്യാഭ്യാസം വേണം , എങ്കില്‍ മാത്രമേ ഭാവിതലമുറയ്ക്ക് അത് പകര്‍ന്നു നല്‍കാന്‍ സാധിക്കു എന്ന് തങ്കു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/27737/the-marriage-will-take-place-soon-thankachan-says)