---
title: "കാമുകനൊപ്പം സർഫിങ് പരിശീലിച്ചു കൊണ്ട് രഞ്ജിനി; വൈറലായി ചിത്രങ്ങൾ "
english_title: "Ranjini practices surfing with boyfriend; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27724/ranjini-practices-surfing-with-boyfriend-images-go-viral"
published_at: "2022-02-22T11:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621476293e31e_ranjini.jpg"
keywords: []
---

# കാമുകനൊപ്പം സർഫിങ് പരിശീലിച്ചു കൊണ്ട് രഞ്ജിനി; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനി ഹരിദാസിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രശസ്ത ആകുന്നത്. വ്യത്യസ്തമായ ഒരു അവതരണ ശൈലി ആയിരുന്നു രഞ്ജിനിയുടെത്.

## Article Content

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനി ഹരിദാസിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം പ്രശസ്ത ആകുന്നത്. വ്യത്യസ്തമായ ഒരു അവതരണ ശൈലി ആയിരുന്നു രഞ്ജിനിയുടെത്.

ഊർജ്ജസ്വലമായ, മലയാളവും ഇംഗ്ലീഷും കൂട്ടിക്കലർത്തി സംസാരിച്ചിരുന്ന ഒരു ശൈലി. രഞ്ജിനിയാണ് അവതരണത്തിൽ മലയാള ചാനലിൽ പുതിയൊരു ശൈലി കൊണ്ടുവന്നത്. ശക്തമായ നിലപാടുകൾ ഉള്ള വ്യക്തി കൂടിയാണ് ഇവർ.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് രഞ്ജിനി. തൻറെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ഇതിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. താരത്തിൻറെ ആരാധകർ ഇതൊക്കെ വളരെ പെട്ടെന്ന് ഏറ്റെടുകാറുണ്ട്. ചില പുതിയ ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

കാമുകനൊപ്പം സർഫിങ് പഠിക്കാൻ എത്തിയതാണ് രഞ്ജിനി. വർക്കല ബീച്ചിൽ നിന്നും ശരത്തിനൊപ്പം ഉള്ള ചിത്രങ്ങൾ ആണ് താരം പങ്കുവെച്ചത്. വളരെ കാലമായി സെൽഫിയിൽ ഒരു കൈ പരീക്ഷിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴാണ് അവസരം കൈവന്നത്. വർക്കല കാപ്പിൽ ബീച്ചിൽ ഇത്രയും നല്ല സർഫിങ് സൗകര്യം ഉണ്ട് എന്ന് അറിയില്ലായിരുന്നു.

നല്ല ഒരുകൂട്ടം സർവീസിൽ ചങ്ങാതിമാരെയും പരിചയപ്പെട്ടു. താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ. രണ്ടു ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. നിരവധി കമൻറുകളും ഇതിനു വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27724/ranjini-practices-surfing-with-boyfriend-images-go-viral)