---
title: "പ്രണയിനിയുടെ ചിത്രം പങ്കിട്ട് ചക്കപ്പഴം പ്രേമികളുടെ പ്രിയങ്കരനായ സുമേഷ്"
english_title: "Sumesh, a favorite of fruit lovers, shared a picture of his girlfriend"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2769/sumesh-a-favorite-of-fruit-lovers-shared-a-picture-of-his-girlfriend"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e5a5ce25793_sumesh.jpg"
keywords: []
---

# പ്രണയിനിയുടെ ചിത്രം പങ്കിട്ട് ചക്കപ്പഴം പ്രേമികളുടെ പ്രിയങ്കരനായ സുമേഷ്

> **Lead Summary:** ചക്കപ്പഴം എന്ന സിറ്റ്കോമിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരങ്ങളിൽ ഒരാളാണ് റാഫി. ചക്കപ്പഴത്തിലെ തുരുമ്പ് സുരേഷ് എന്ന കഥാപാത്രത്തിന് ആരാധകരുടെ ശക്തമായ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

## Article Content

ചക്കപ്പഴം എന്ന സിറ്റ്കോമിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരങ്ങളിൽ ഒരാളാണ് റാഫി. ചക്കപ്പഴത്തിലെ തുരുമ്പ് സുരേഷ് എന്ന കഥാപാത്രത്തിന് ആരാധകരുടെ ശക്തമായ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പിറന്നാള്‍ ദിനത്തിലാണ് റാഫി പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു താരത്തിൻ്റെ വിവാഹ നിശ്ചയവും പിറന്നാളാഘോഷവും ഒരുമിച്ച് നടന്നത്.

പ്രിയപ്പെട്ട സഹതാരങ്ങളും സുഹൃത്തുക്കളുമൊക്കെ താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. റാഫി വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള വിവരങ്ങളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ജൂലൈ 4നായിരുന്നു താരത്തിൻ്റെ എന്‍ഗേജ്‌മെന്റ്. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ റാഫി ആദ്യമായി തൻ്റെ പ്രിയതമയായ മഹീനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

പിന്നാലെ ആശംസ നേര്‍ന്ന് ആരാധകരും സഹതാരങ്ങളുമൊക്കെ എത്തിയിട്ടുണ്ട്.

വളരെ കാഷ്വൽ ലുക്കിലുള്ള റാഫിയും മഹീനയുമാണ് ചിത്രത്തിലുള്ളത്. നിരവധി ആരാധകരാണ് കമൻ്റുകളുമായി എത്തിയിരിക്കുന്നത്. കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യണമെന്നും ചില ആരാധകർ ആവശ്യപ്പെടുന്നുണ്ട്.

അത്തരത്തിൽ പുറത്ത് വിടുന്ന പുത്തൻ ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് റാഫിയുടെ ആരാധകരും.

ചക്കപ്പഴത്തിലെത്തുന്നതിന് മുൻപ് റാഫി ടിക് ടോക്ക് വീഡിയോകളിലൂടെയും വെബ് സീരീസിലൂടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ടിക് ടോക് വീഡിയോകളിലൂടെ സുപരിചിതയായി മാറിയ മഹീനയെയാണ് റാഫി ജീവിതസഖിയാക്കുന്നത്.

തങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വിവരം നേരത്തെ മഹീന പുറത്തുവിട്ടിരുന്നുവെങ്കിലും റാഫി ഇതേക്കുറിച്ച് പ്രതികരിച്ചില്ലായിരുന്നു.

ചക്കപ്പഴത്തിലെത്തുന്നതിന് മുൻപ് റാഫി ടിക് ടോക്ക് വീഡിയോകളിലൂടെയും വെബ് സീരീസിലൂടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ടിക് ടോക് വീഡിയോകളിലൂടെ സുപരിചിതയായി മാറിയ മഹീനയെയാണ് റാഫി ജീവിതസഖിയാക്കുന്നത്.

തങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്നുള്ള വിവരം നേരത്തെ മഹീന പുറത്തുവിട്ടിരുന്നുവെങ്കിലും റാഫി ഇതേക്കുറിച്ച് പ്രതികരിച്ചില്ലായിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/2769/sumesh-a-favorite-of-fruit-lovers-shared-a-picture-of-his-girlfriend)