---
title: "നിങ്ങൾ പറഞ്ഞത് ശരിയാണ്, ശരീരഭാരം കുറച്ചു; ചിത്രവുമായി അഹാന"
english_title: "You are right, you have lost weight; Ahana with picture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2767/you-are-right-you-have-lost-weight-ahana-with-picture"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e5814651f7a_ahana.jpg"
keywords: []
---

# നിങ്ങൾ പറഞ്ഞത് ശരിയാണ്, ശരീരഭാരം കുറച്ചു; ചിത്രവുമായി അഹാന

> **Lead Summary:** മലയാള സിനിമയിലെ യുവനടിമാരിൽ അഹാന കൃഷ്ണയ്ക്ക് ഏറെ ആരാധകരുണ്ട്. സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് താരം.

## Article Content

മലയാള സിനിമയിലെ യുവനടിമാരിൽ അഹാന കൃഷ്ണയ്ക്ക് ഏറെ ആരാധകരുണ്ട്. സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് താരം.

ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും കുടുംബത്തിനൊപ്പമുളള സന്തോഷ നിമിഷങ്ങളും അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാൻ മറക്കാറില്ല.

ആരാധകർക്കായി ചോദ്യോത്തര സെഷനുകളും ഇൻസ്റ്റഗ്രാമിൽ താരം നടത്താറുണ്ട്.

അടുത്തിടെ ഇൻസ്റ്റഗ്രാമിൽ ആരാധകര ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ അടുത്തതായി താൻ പഠിക്കാൻ ആഗ്രഹിക്കുന്ന 5 കാര്യങ്ങളെക്കുറിച്ച് അഹാന വ്യക്തമാക്കിയിരുന്നു.

തെലുങ്ക്, ബേക്കിങ്, എങ്ങനെ കൂടുതൽ ചിൽഡ് ഔട്ടാകാം, ബോധരഹിതയായി വീഴാതെ എങ്ങനെ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാം, ടു വീലർ എങ്ങനെ നന്നായി ഓടിക്കാം. ഇതായിരുന്നു ആ 5 കാര്യങ്ങൾ.

അഭിനേത്രി മാത്രമല്ല, നല്ലൊരു നർത്തകിയും പാട്ടുകാരിയുമാണ് അഹാന കൃഷ്ണ. സഹോദരിമാരോടൊപ്പം ഡാൻസ് വിഡിയോകളുമായി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷ പെടാറുള്ള അഹാന ഇടക്ക് തന്റെ യൂട്യൂബ് ചാനലിൽ പാട്ടുകളും പോസ്റ്റ് ചെയ്യാറുണ്ട്.

അഹാനയുടെ പോസ്റ്റുകളൊക്കെ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2767/you-are-right-you-have-lost-weight-ahana-with-picture)