---
title: "‘വെറ്റലേം പാമ്പും ചവയ്ക്ക ചവയ്ക്ക’; ഗായത്രിയുടെ പാട്ടിന് ട്രോള്‍പൂരം"
english_title: "‘Vetalem paambum chavaykka chavaykka ’; Troll Pooram for Gayatri's song"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27661/vetalem-paambum-chavaykka-chavaykka-troll-pooram-for-gayatris-song"
published_at: "2022-02-21T21:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213b6fc3a705_gayathri.jpg"
keywords: []
---

# ‘വെറ്റലേം പാമ്പും ചവയ്ക്ക ചവയ്ക്ക’; ഗായത്രിയുടെ പാട്ടിന് ട്രോള്‍പൂരം

> **Lead Summary:** അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകള്‍ക്ക് ഇരയായ താരമാണ് ഗായത്രി സുരേഷ്. നടിയുടെ അഭിമുഖങ്ങളും പ്രസ്താവനകളുമെല്ലാം ട്രോളന്‍മാര്‍ ആഘോഷമാക്കാറുണ്ട്. ഹൃയദം സിനിമയിലെ ‘ഒണക്ക മുന്തിരി’ എന്ന ഗാനം പാടിയതിന്റെ പേരിലാണ് നടിക്ക് വീണ്ടും ട്രോളുകള്‍ എത്തുന്നത്.

## Article Content

അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ ഏറെ ട്രോളുകള്‍ക്ക് ഇരയായ താരമാണ് ഗായത്രി സുരേഷ്. നടിയുടെ അഭിമുഖങ്ങളും പ്രസ്താവനകളുമെല്ലാം ട്രോളന്‍മാര്‍ ആഘോഷമാക്കാറുണ്ട്. ഹൃയദം സിനിമയിലെ ‘ഒണക്ക മുന്തിരി’ എന്ന ഗാനം പാടിയതിന്റെ പേരിലാണ് നടിക്ക് വീണ്ടും ട്രോളുകള്‍ എത്തുന്നത്.

‘വെറ്റലേം പാമ്പും ചവയ്ക്ക ചവയ്ക്ക’ എന്നാണ് ഗായത്രി പാടുന്നത്. വെറ്റലേം പാമ്പും ചവയ്ക്ക ചവയ്ക്ക ഏത് പാമ്പാണ് എന്നാണ് പലരും ചോദിക്കുന്നത്. ‘പെണ്ണും ചെക്കനും ‘വെട്ടും’ കഴിഞ്ഞിട്ട് നാനാ നാന…’ എന്ന് പാടുന്ന ഗായത്രിയോട് മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും എന്നാണ് ചിലര്‍ പറയുന്നു.

ഒരു അഭിമുഖത്തിലാണ് ഗായത്രി പാട്ട് പാടുന്നത്. ഒരു ഹിന്ദി പാട്ടും അഭിമുഖത്തിനിടെ ഗായത്രി പാടുന്നുണ്ട്. അതേസമയം, പാട്ട്, ഡാന്‍സ്, ആക്ടിംഗ് അങ്ങനെ എല്ലാം തനിക്ക് ഇഷ്ടമാണെന്നും ഗായത്രി പറയുന്നു.

എസ്‌കേപ്പ് എന്ന പുതിയ ചിത്രത്തില്‍ നടി ഒരു ഗാനം ആലപിക്കുന്നുണ്ട്. ഒരുപാട് നാളായിട്ട് മനസിലുള്ളൊരു മോഹമാണ് പാട്ട് പാടണമെന്നത്. എക്സ്‌കേപ്പ് എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ തന്നോട് ഡയറക്ടര്‍ സിനിമയില്‍ ഒരു പാട്ട് പാടിയാലോ എന്ന് ചോദിച്ചു.

അപ്പോള്‍ താന്‍ ഓക്കെ താങ്ക്യൂ അതിനെന്താ എന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമയില്‍ പാട്ട് പാടുന്നതെന്നും ഗായത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/27661/vetalem-paambum-chavaykka-chavaykka-troll-pooram-for-gayatris-song)