---
title: "വേറിട്ട ലുക്കിൽ ഐശ്വര്യ ലക്ഷ്മി"
english_title: "Aishwarya Lakshmi in a different look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2765/aishwarya-lakshmi-in-a-different-look"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e5693dd029d_aiswarya.jpg"
keywords: []
---

# വേറിട്ട ലുക്കിൽ ഐശ്വര്യ ലക്ഷ്മി

> **Lead Summary:** വളരെ ചുരുക്കം സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ.

## Article Content

വളരെ ചുരുക്കം സിനിമകളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മോഡലിങ്ങിൽ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് ഐശ്വര്യ.

സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് താരം. ഐശ്വര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുത്തൻ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടുന്നത്. ഷീ മാഗസിൻ കവർ പേജിനായി നടത്തിയ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്.

സാരിയിൽ ഗ്ലാമർ ലുക്കിലാണ് ഐശ്വര്യയുളളത്. ഐശ്വര്യയുടെ ഫൊട്ടോയ്ക്ക് നിരവധി സിനിമാ താരങ്ങളും കമന്റ് ചെയ്തിട്ടുണ്ട്.

മലയാളത്തിൽ അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ, കാണെക്കാണെ, കുമാരി എന്നിങ്ങനെ നിരവധി ചിത്രങ്ങൾ അണിയറയിൽ ഐശ്വര്യയുടേതായി ഒരുങ്ങുന്നുണ്ട്.

മലയാളവും കടന്ന് തമിഴിലെത്തിയ ഐശ്വര്യയുടെ തമിഴ് ചിത്രം ‘ജഗമേ തന്തിരം’ അടുത്തിടെ റിലീസിനെത്തിയിരുന്നു. ധനുഷിന്റെ നായികയായാണ് ഐശ്വര്യ ചിത്രത്തിലെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2765/aishwarya-lakshmi-in-a-different-look)