---
title: "മോഹൻലാലിനൊപ്പം നെടുമുടി വേണു- 'ആറാട്ടി'ലെ ഗാനത്തിന്റെ വീഡിയോ"
english_title: "Nedumudi Venu with Mohanlal - Video of the song in 'Aratti'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27647/nedumudi-venu-with-mohanlal-video-of-the-song-in-aratti"
published_at: "2022-02-21T20:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213a9a3dc000_araatt.jpg"
keywords: []
---

# മോഹൻലാലിനൊപ്പം നെടുമുടി വേണു- 'ആറാട്ടി'ലെ ഗാനത്തിന്റെ വീഡിയോ

> **Lead Summary:** മോഹൻലാല്‍ നായകനായ ചിത്രം 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി'ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഒരിടവേളയ്‍ക്ക് ശേഷം മോഹൻലാലിന്റെ ഒരു മാസ് ചിത്രം എന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. 

## Article Content

മോഹൻലാല്‍ നായകനായ ചിത്രം 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി'ന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഒരിടവേളയ്‍ക്ക് ശേഷം മോഹൻലാലിന്റെ ഒരു മാസ് ചിത്രം എന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. 

മികച്ച പ്രതികരണത്തോടെ ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ ഒരു ഗാനത്തിന്റെ വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. 'താരുഴിയും' എന്ന് തുടങ്ങുന്ന ഗാനത്തില്‍ നെടുമുടി വേണുവടക്കമാണ് 'ആറാട്ടി'ല്‍ മോഹൻലാലിനൊപ്പം അഭിനയിച്ചിരിക്കുന്നത്.

ഹരിശങ്കര്‍ കെ എസും പൂര്‍ണശ്രീ ഹരിദാസുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിഖിലേഷ് കുമാര്‍ ചെമ്പിലോട് ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.

ലോകമാകമാനം 2700 സ്‍ക്രീനുകളിലാണ് 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' റിലീസ് ചെയ്‍തത്. ആ ദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം പല മാര്‍ക്കറ്റുകളിലും ഷോ കൗണ്ട് വര്‍ധിപ്പിച്ചിട്ടുമുണ്ട് ചിത്രം. ഇത്തരത്തില്‍ പ്രദര്‍ശനം വര്‍ധിപ്പിച്ചിരിക്കുന്ന മാര്‍ക്കറ്റുകളില്‍ ജിസിസിയും ഉള്‍പ്പെടും.

റിലീസിനുശേഷം പ്രേക്ഷകരുടെ അത്ഭുതപൂർവ്വമായ തിരക്കുകൊണ്ട് തീയറ്ററുകളും സ്‍ക്രീനുകളും വര്‍ധിപ്പിച്ചിരിക്കുകയാണ് അവിടെ. ജിസിസിയില്‍ നിലവില്‍ 150 കേന്ദ്രങ്ങളിലായി 450 സ്‍ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ദിവസേന 1000 പ്രദര്‍ശനങ്ങളാണ് ജിസിസിയില്‍ മാത്രം ലഭിക്കുന്നത്. അവിടെ ഒരു മലയാള ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഷോ കൗണ്ട് ആണിത്.

ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രത്തിന് തിരക്കഥ എഴുതിയത് ഉദയ് കൃഷ്‍ണയായിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായിഎത്തുന്നത്.

നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/27647/nedumudi-venu-with-mohanlal-video-of-the-song-in-aratti)