---
title: "പുതിയ ചിത്രം പങ്കുവെച്ച് താരം;  പോസ്റ്റ് വൈറലാകുന്നു "
english_title: "Now the post shared by Ameya is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27630/now-the-post-shared-by-ameya-is-going-viral"
published_at: "2022-02-21T19:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213a00d05417_amaya.jpg"
keywords: []
---

# പുതിയ ചിത്രം പങ്കുവെച്ച് താരം;  പോസ്റ്റ് വൈറലാകുന്നു 

> **Lead Summary:** താരങ്ങളെ സംബന്ധിച്ച് ഒരിക്കലും ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ കഴിവുകളും വിശേഷങ്ങളും വാര്‍ത്തകളുമൊക്കെ ആരാധകരുമായി പങ്കുവെക്കാനാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടുന്നത്.

## Article Content

താരങ്ങളെ സംബന്ധിച്ച് ഒരിക്കലും ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ കഴിവുകളും വിശേഷങ്ങളും വാര്‍ത്തകളുമൊക്കെ ആരാധകരുമായി പങ്കുവെക്കാനാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയുടെ സഹായം തേടുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇന്നത്തെ മിക്ക യുവതാരങ്ങളും. പക്ഷെ സോഷ്യല്‍ മീഡിയയില്‍ താരമാവുക എന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല. സമൂഹത്തിലെന്നത് പോലെ തന്നെ പ്രശ്‌നക്കാരും ചതിക്കുഴികളുമൊക്കെ സോഷ്യല്‍ മീഡിയയിലുമുണ്ട്.

സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ മലയാള താരമാണ് അമേയ മാത്യു. തന്റെ അടിപൊളി ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് കയ്യടി നേടുന്ന താരമാണ് അമേയ. എന്നാല്‍ അമേയയെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റുന്നത് ചിത്രങ്ങള്‍ക്ക് അമേയ നല്‍കുന്ന ക്യാപ്ഷനുകളാണ്.

ക്യാപ്ഷന്‍ ഇടുന്നതിന്റെ കാര്യത്തില്‍ അമേയയെ വെല്ലാന്‍ ആരുമില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആരും മനസില്‍ കാണാത്ത കൗണ്ടറുകളും പഞ്ച് ഡയലോഗുകളുമൊക്കെയായി അമേയ തന്റെ ക്യാപ്ഷനുകളെ കളര്‍ഫുള്‍ ആക്കി മാറ്റുമെന്നതാണ് താരത്തെ ഇത്രമേല്‍ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാക്കി മാറ്റുന്നത്. 

ഇപ്പോഴിതാ സാദാചാരവാദികള്‍ക്കുള്ളെരു കൊട്ടുമായി എത്തിയിരിക്കുകയാണ് അമേയ. കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ചിത്രവും അതിന് താരം നല്‍കിയ അടിക്കുറിപ്പുമാണ് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുന്നത്. കറുപ്പണിഞ്ഞാണ് ചിത്രത്തില്‍ അമേയ എത്തിയിരിക്കുന്നത്.

മനോഹരമായ അമേയയുടെ ചിരി ചിത്രത്തിന്റെ ഭംഗി കൂട്ടുന്നതാണ്. സദാചാരം... ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാല്‍ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികള്‍ ആരേലും ഇന്നീ നാട്ടില്‍ ഉണ്ടോ...? എന്നായിരുന്നു ചിത്രത്തിന് അമേയ നല്‍കിയ അടിക്കുറിപ്പ്.

അമേയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ക്യാപ്ഷന്‍ വേറെ ലെവല്‍ എന്നും തീ, ചേച്ചികുട്ടി ഇഷ്ടം, ക്യാപ്ഷന്‍ വായിച്ചതിന് ശേഷം അറിയാതെ നോക്കിപ്പോയി ക്ഷമിക്കണം, കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, സദാചാര വാദികളോട് അങ്ങോട്ട് മാറി ഇരിക്കാന്‍ പറയൂ, നിങ്ങള്‍ തുടരൂ എന്നിങനെ പോകുന്നു ചിത്രത്തിന് ലഭിക്കുന്ന ആരാധകരുടെ കമന്റുകള്‍. ആരാധകരുടെ കമന്റുകള്‍ക്ക് മറുപടി നല്‍കാനും അമേയ മറന്നിട്ടില്ല. രസകരമാണ് താരത്തിന്റെ മറുപടികളും.

ഒരു പഴയ ബോംബ് കഥ, ആട് 2, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അമേയ കയ്യടി നേടുന്നത് കരിക്കിലൂടെയാണ്. പിന്നീട് വൂള്‍ഫ്, ദ പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വൂള്‍ഫ് ആണ് അവസാനം പുറത്തിറങ്ങിയ സിനിമ.

### Related Links & Sources
- [Original Story Source](https://moviemax.in/news/27630/now-the-post-shared-by-ameya-is-going-viral)