---
title: "കൈകളുടെ ആരോഗ്യം വീണ്ടെടുത്ത അനുഭവകഥയുമായി ചാക്കോച്ചൻ"
english_title: "Chackochan with the experience of regaining the health of the hands"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2763/chackochan-with-the-experience-of-regaining-the-health-of-the-hands"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e52a90ba8c8_chakkochan.jpg"
keywords: []
---

# കൈകളുടെ ആരോഗ്യം വീണ്ടെടുത്ത അനുഭവകഥയുമായി ചാക്കോച്ചൻ

> **Lead Summary:** ജീവിതത്തിൽ ഫിറ്റ്നസ്സിന് പ്രാധാന്യം നൽകുന്ന ഒരാളാണ് ഇന്ന് ചാക്കോച്ചൻ. കൃത്യമായ വ്യായാമത്തോട തന്റെ ശരീരത്തെ വറുതിയ്ക്ക് നിർത്താൻ ചാക്കോച്ചൻ എപ്പോഴും സമയം കണ്ടെത്തുന്നു.

## Article Content

ജീവിതത്തിൽ ഫിറ്റ്നസ്സിന് പ്രാധാന്യം നൽകുന്ന ഒരാളാണ് ഇന്ന് ചാക്കോച്ചൻ. കൃത്യമായ വ്യായാമത്തോട തന്റെ ശരീരത്തെ വറുതിയ്ക്ക് നിർത്താൻ ചാക്കോച്ചൻ എപ്പോഴും സമയം കണ്ടെത്തുന്നു.

ലോക്ക്ഡൗൺ കാലത്തുപോലും മടിപിടിച്ചിരിക്കാതെ വ്യായാമത്തിൽ മുഴുകുന്ന തന്റെ റൂട്ടിനെ കുറിച്ച് പലയാവർത്തി സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരുമായി ചാക്കോച്ചൻ സംവദിച്ചിട്ടുണ്ട്.

ഇപ്പോഴിതാ, ഇടക്കാലത്ത് സ്വാധീനക്കുറവ് അനുഭവപ്പെട്ട തന്റെ വലതുകൈയുടെ ആരോഗ്യം ചിട്ടയായ വർക്ക് ഔട്ടിലൂടെ പരിഹരിച്ച് കൈകളുടെ കരുത്ത് വീണ്ടെടുത്ത കഥ പറയുകയാണ് ചാക്കോച്ചൻ.

” ഇടക്കാലത്ത് കയ്യുടെ ലിഗമന്റ് ഇഷ്യു കാരണം വലതു കൈ പൊക്കാൻ പോലും കഴിയാത്ത അവസ്ഥ വന്നു. അതോടെയാണ് കൈകൾ സ്ട്രെങ്ങ്ത്തൺ ചെയ്യണമെന്ന് ഡോക്ടർമാർ പറയുന്നത്,” ചാക്കോച്ചൻ പറയുന്നു.

അതിനായി സ്വീകരിച്ച വ്യായാമമുറകളെ കുറിച്ച് വിശദമായി തന്നെ സംസാരിക്കുകയാണ് ചാക്കോച്ചൻ വീഡിയോയിൽ.

ഇപ്പോൾ കൈകളുടെ ആ പരിമിതിയെ മറികടന്നെന്നും നായാട്ട് സിനിമയിലെ വടംവലി സീനിലൊക്കെ പ്രൊഫഷണൽ ടീമിനൊപ്പമാണ് വടം വലി നടത്തിയതെന്നും താരം പറയുന്നു.

കഥാപാത്രങ്ങൾക്ക് അനുസൃതമായി മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തുന്ന പ്രോസസ് വളരെയധികം ആസ്വദിക്കുന്ന ആളാണ് താനെന്നും നോ പെയിൻ, നോ ഗെയിൻ എന്ന ഫിലോസഫിയിൽ ആണ് താൻ വിശ്വസിക്കുന്നതെന്നും ചാക്കോച്ചൻ കൂട്ടിച്ചേർക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2763/chackochan-with-the-experience-of-regaining-the-health-of-the-hands)