വിവാഹ വേദിയിൽ വച്ച് വരൻ സിന്ദൂരമണിയിക്കുമ്പോൾ അത് വിറച്ചു; പിന്നാലെ യുവതി ചെയ്തത്...!!

വിവാഹ വേദിയിൽ വച്ച് വരൻ സിന്ദൂരമണിയിക്കുമ്പോൾ അത് വിറച്ചു; പിന്നാലെ യുവതി ചെയ്തത്...!!
Mar 13, 2025 11:01 AM | By Athira V

(moviemax.in ) ഇന്ത്യന്‍ വിവാഹങ്ങൾ ഇന്ന് വലിയ വാര്‍ത്തകളാണ്. ചില വിവാഹങ്ങൾ ആഡംബരം കൊണ്ട് ആളുകളെ ഞെട്ടിക്കുമ്പോൾ മറ്റ് ചില വിവാഹങ്ങൾ വിവാഹവേദിയിലെ വഴക്കിലൂടെ ആളുകളുടെ ശ്രദ്ധനേടുന്നു.

അതേസമയം അടുത്തകാലത്തായി മറ്റൊരു പ്രവണത കൂടി കൂടിവരുന്നു. നിസാര കാര്യങ്ങൾക്ക് വർഷങ്ങളായുള്ള വിവാഹ ബന്ധം വേണ്ടെന്ന് വയ്ക്കുന്നത് ഇപ്പോഴത്തെ സമൂഹത്തില്‍ വലിയൊരു വാര്‍ത്തയല്ല.

എന്നാല്‍, നിസാര കാര്യത്തിന് വിവാഹ വേദിയില്‍ വച്ച് തന്നെ വിവാഹം വേണ്ടെയ്ന്ന് വയ്ക്കുന്ന പ്രവണത ഇന്ന് കൂടി വരികയാണ്. രാജസ്ഥാനിലെ ദോൽപ്പൂരില്‍ നടന്ന ഒരു വിവാഹം ഇത്തരത്തില്‍ ആളുകളുടെ പ്രത്യേക ശ്രദ്ധനേടി.

കരൌളി ജില്ലയിലെ കല്യാണി ഗ്രാമത്തിലാണ് സംഭവം. ദോൽപ്പൂര്‍ ഹൌസിംഗ് ബോർഡ് കോളനിയിലെ ഗിരീഷ് കുമാറിന്‍റെ മകൾ ദീപികയും കരൌളി ജില്ലയിലെ കല്യാണി ഗ്രാമത്തിലെ പ്രദീപ് കുമാറിന്‍റെയും വിവാഹമായിരുന്നു.

പ്രദീപ്, സർക്കാര്‍ സ്കൂളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. ബിഎയും ബിഎഡും കഴിഞ്ഞ് റീറ്റ് പരീക്ഷ എഴുതിയിരിക്കുകയാണ് ദീപിക. ഇരുവരുടെയും വിവാഹം പരമ്പരാഗത ചടങ്ങുകളെല്ലാം കഴിഞ്ഞാണ് തീരുമാനിച്ചത്.

അതിനാല്‍ തന്നെ ഏറെ ആഘോഷത്തോടെയായിരുന്നു വിവാഹം. താലി കെട്ടിയ ശേഷം വധുവിനെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താനായി പ്രദീപ് കൈയുയര്‍ത്തിയപ്പോൾ അല്പം വിറച്ചു. ഈ വിറയല്‍ ദീപിക കണ്ടു. പിന്നാലെ വരന്‍റെ ആരോഗ്യത്തില്‍ സംശയം പ്രകടിപ്പിച്ച വധു വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

എന്നാല്‍, തുണത്ത കാലാവസ്ഥ കാരണം കൈ വിറച്ചതാണെന്നും തനിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും പ്രദീപ് വിവാഹ വേദിയില്‍ വച്ച് പറഞ്ഞെങ്കിലും ദീപിക തന്‍റെ നിലപാടില്‍ ഉറച്ച് നിന്നു. വിവാഹത്തിന് മുമ്പ് കുടുംബാംഗങ്ങൾ തമ്മിലും നേരിട്ടും വധുവിനെയും വീട്ടുകാരെയും പലതവണ കണ്ടിരുന്നെന്നും എന്നാല്‍ അപ്പോഴൊന്നും ഇത്തരം പ്രശ്നങ്ങൾ ആരും ഉന്നയിച്ചിട്ടില്ലെന്നും പ്രദീപ് പറഞ്ഞു.

പക്ഷേ, അതൊന്നും ദീപികയുടെ തീരുമാനം മാറ്റാന്‍ പര്യാപ്തമായിരുന്നില്ല. വധുവിന്‍റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് കണ്ടതോടെ പ്രശ്നം പോലീസ് സ്റ്റോഷനിലെത്തി. പോലീസുകാര്‍ പല തവണ സംസാരിച്ചെങ്കിലും ദീപികയ്ക്ക് ഒരൊറ്റ നിലപാട് മാത്രമേ ഉണ്ടായിരുന്നൊള്ളൂ.

ഒടുവില്‍, വിവാഹം കഴിഞ്ഞെങ്കിലും വധുവില്ലാതെ പ്രദീപിന് തന്‍റെ വീട്ടിലേക്ക് ഒറ്റയ്ക്ക് മടങ്ങേണ്ടി വന്നു. ആഘോഷമായി ആരംഭിച്ച വിവാഹ ചടങ്ങുകൾ ഇതോടെ ശോകമൂകമായി മാറി.










#bride #withdrew #wedding #alleging #groom #health #condition #deteriorating #wedding #venue

Next TV

Related Stories
സൂപ്പിൽ മൂത്രമൊഴിച്ച് വീഡിയോ പ്രചരിപ്പിച്ചു, പിന്നാലെ സംഭവിച്ചത്..!

Mar 13, 2025 08:18 PM

സൂപ്പിൽ മൂത്രമൊഴിച്ച് വീഡിയോ പ്രചരിപ്പിച്ചു, പിന്നാലെ സംഭവിച്ചത്..!

ഭക്ഷണം കഴിക്കാൻ എത്തിയ കൗമാരക്കാര്‍ റെസ്റ്റോറന്‍റിലെ തങ്ങളുടെ സ്വകാര്യ മുറിയിലിരുന്നാണ് ഭക്ഷണം...

Read More >>
'രക്തം പരന്നൊഴുകി', കടലിനെ പോലും ചുവപ്പിച്ച് ചുവന്ന നിറമുള്ള ജലം; വീഡിയോ വൈറൽ

Mar 13, 2025 04:25 PM

'രക്തം പരന്നൊഴുകി', കടലിനെ പോലും ചുവപ്പിച്ച് ചുവന്ന നിറമുള്ള ജലം; വീഡിയോ വൈറൽ

ഇറാനിലെ ബന്ദർ അബ്ബാസ് തീരത്തിന് തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഹോർമുസ് ദ്വീപിലെ സിൽവർ ആൻഡ് റെഡ് ബീച്ചില്‍ പെയ്തിറങ്ങിയ മഴയാണ് ഇത്തരമൊരു...

Read More >>
വിവാഹ രാത്രിയിൽ ഭർത്താവിന്റെ വിചിത്ര സ്വഭാവം; തുറന്നുപറച്ചിലുമായി യുവതി

Mar 13, 2025 02:23 PM

വിവാഹ രാത്രിയിൽ ഭർത്താവിന്റെ വിചിത്ര സ്വഭാവം; തുറന്നുപറച്ചിലുമായി യുവതി

റെഡ്ഡിറ്റിൽ അജ്ഞാതയായി പോസ്റ്റ് ചെയ്ത യുവതി ഭർത്താവ് തന്റെ വസ്ത്രത്തെ മനഃപൂർവ്വം നശിപ്പിച്ചെന്നും തുടർന്ന് 'വലിയ കാര്യമൊന്നുമില്ല' എന്ന്...

Read More >>
ഹോളി ദിനത്തിൽ രാവിലെ പുരുഷൻമാർ വീട് വിട്ട് ഇറങ്ങണം! സ്ത്രീകളുടെ ആഘോഷം കാണാനും പാടില്ല; സംഭവമിങ്ങനെ!

Mar 12, 2025 07:26 PM

ഹോളി ദിനത്തിൽ രാവിലെ പുരുഷൻമാർ വീട് വിട്ട് ഇറങ്ങണം! സ്ത്രീകളുടെ ആഘോഷം കാണാനും പാടില്ല; സംഭവമിങ്ങനെ!

ഇന്ത്യയിലെ ഒരു ഗ്രാമത്തിൽ പുരുഷൻമാർക്ക് ഹോളി ആഘോഷിക്കാനോ സ്ത്രീകൾ ഹോളി ആഘോഷിക്കുന്നത് കാണാനോ...

Read More >>
4 മണിയാവാതെ വീട്ടിലെത്തരുതെന്ന് മകൻ, അമ്മയെ കണ്ട കാമുകി ചെയ്തത്...! പിന്നെ സംഭവിച്ചത് അതായിരുന്നു...

Mar 8, 2025 07:46 PM

4 മണിയാവാതെ വീട്ടിലെത്തരുതെന്ന് മകൻ, അമ്മയെ കണ്ട കാമുകി ചെയ്തത്...! പിന്നെ സംഭവിച്ചത് അതായിരുന്നു...

അമ്മയുടെ പെരുമാറ്റം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഓരോ വ്യക്തികൾക്കും അവരുടേതായ സ്വകാര്യതകൾ ഉണ്ടെന്നും അത് മാനിക്കുന്നതിൽ അമ്മ...

Read More >>
ഇതിങ്ങനെയൊന്നുമല്ലെടാ; കണ്ടിരുന്നവരെല്ലാം ചിരിച്ചുപോയി, ഭാവിവധുവിനെ കുറിച്ചുള്ള യുവാവിന്റെ വിവരണം കണ്ടോ?

Mar 8, 2025 09:04 AM

ഇതിങ്ങനെയൊന്നുമല്ലെടാ; കണ്ടിരുന്നവരെല്ലാം ചിരിച്ചുപോയി, ഭാവിവധുവിനെ കുറിച്ചുള്ള യുവാവിന്റെ വിവരണം കണ്ടോ?

പവർ പോയിന്റ് പ്രസന്റേഷൻ ആയിട്ടാണ് യുവാവ് തന്റെ ഭാര്യയെ കുറിച്ച് തനിക്ക് പറയാനുള്ള കാര്യങ്ങൾ...

Read More >>
Top Stories










News Roundup