---
title: "'ആറാട്ട്' ഒ ടി ടി  റിലീസിലേക്ക്   "
english_title: "to 'arattu'  OTT releases"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27586/to-arattu-ott-releases"
published_at: "2022-02-21T16:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62136c8e6e008_araatt.jpg"
keywords: []
---

# 'ആറാട്ട്' ഒ ടി ടി  റിലീസിലേക്ക്   

> **Lead Summary:** മോഹൻലാൽ നായകനായി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. മോഹൻലാൽ നായകനായി പുറത്തിറങ്ങുന്ന മാസ് ചിത്രം കൂടിയാണ് ഇത് എന്ന് പറയാം. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

## Article Content

മോഹൻലാൽ നായകനായി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. മോഹൻലാൽ നായകനായി പുറത്തിറങ്ങുന്ന മാസ് ചിത്രം കൂടിയാണ് ഇത് എന്ന് പറയാം. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം ഇപ്പോൾ. മിക്ക തിയേറ്ററുകളിലും ജനത്തിരക്ക് കാരണം മറ്റൊരു സ്ക്രീനിലേക്ക് കൂടി ചിത്രം കൂട്ടിയിരിക്കുകയാണ്. പുറത്തിറങ്ങിയ ദിവസം മുതൽ കടുത്ത ഡീഗ്രെഡിങ്ങിനും ചിത്രം വിധേയമായിരുന്നു.

എന്നാൽ ഇതിൽ നിന്നൊക്കെ വിഭിന്നമായി കുടുംബപ്രേക്ഷകർ അടക്കം തീയേറ്ററുകളിലേക്ക് ഇടിച്ച് കയറുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടുകയാണ് സംവിധായകൻ ഉണ്ണികൃഷ്ണൻ. ചിത്രത്തിൻറെ ഓ ടി ടി സ്ട്രീമിംഗ് തീരുമാനം ആയിരിക്കുകയാണ്.

ചിത്രം ആമസോൺ പ്രൈമിൽ ആണ് പ്രദർശനത്തിന് എത്തുന്നത്. മുൻപ് മാർച്ച് ആദ്യവാരം ചിത്രം ഓ ടി ടി സ്ട്രീമിംഗ് ഉണ്ടാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ കാര്യത്തിൽ സംവിധായകൻ തന്നെ നേരിട്ട് വ്യക്തത വരുത്തിയിരിക്കുകയാണ്.

വിഷുവിന് ചിത്രം ആമസോണിൽ എത്തുമെന്നാണ് സൂചന. നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് എന്നാണ് ചിത്രത്തിൻ്റെ മുഴുവൻ ടൈറ്റിൽ. ഈ കഥാപാത്രം പാലക്കാട്ടെ ഒരു ഗ്രാമത്തിലെത്തുന്നതാണ് കഥ. പിന്നീട് അവിടെ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൻ്റെ ക്ലൈമാക്സിലേക്ക് നയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27586/to-arattu-ott-releases)