---
title: "പ്രണവിനെ വിവാഹം ചെയ്യുക എന്നത് ഒരു ആഗ്രഹം മാത്രം; ഗായത്രി സുരേഷ്"
english_title: "Marrying Pranav is just a wish; Gayatri Suresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27582/marrying-pranav-is-just-a-wish-gayatri-suresh"
published_at: "2022-02-21T15:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621366cd27a6e_gayathri.jpg"
keywords: []
---

# പ്രണവിനെ വിവാഹം ചെയ്യുക എന്നത് ഒരു ആഗ്രഹം മാത്രം; ഗായത്രി സുരേഷ്

> **Lead Summary:** നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചു. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അഭിനയ ലോകത്തേക്ക് കടന്നു വന്നപ്പോൾ തന്നെ ഒരുപാട് പേരെ തന്റെ ആരാധക വലയത്തിലേക്ക് ആകർഷിക്കാനും നിലനിർത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

## Article Content

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഗായത്രി സുരേഷ്. തുടക്കം മുതൽ ഇന്നോളം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാൻ താരത്തിന് സാധിച്ചു. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ അഭിനയ ലോകത്തേക്ക് കടന്നു വന്നപ്പോൾ തന്നെ ഒരുപാട് പേരെ തന്റെ ആരാധക വലയത്തിലേക്ക് ആകർഷിക്കാനും നിലനിർത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ എന്ന രൂപത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് താരം പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്. 2015 ൽ മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ ജമ്നാപ്യാരി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. 

ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞിട്ടുണ്ട്.  താരം ഇതിനിടയിൽ ഒരുപാട് വിവാദങ്ങളിൽ ഉൾപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഒരു ദയയുമില്ലാതെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിനെതിരെ ഉള്ള ട്രോളുകൾ നിറഞ്ഞ ഒരു സമയം ഉണ്ടായിട്ടുണ്ട്.

ട്രോളുകൾ നിരോധിക്കണം എന്ന് താരം ആവശ്യപ്പെട്ടതും അതിനോടനുബന്ധിച്ച് താരം നടത്തിയ പ്രസ്താവനകളും ലൈവ് വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

പ്രണവ് മോഹൻലാലിനെ വിവാഹം ചെയ്യണമെന്ന ആഗ്രഹം വെളിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം ഒട്ടനവധി പ്രാവശ്യം തരംഗം സൃഷ്ടിച്ചു. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുത്തിട്ടുണ്ട്. 

താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഹൃദയം സിനിമ കണ്ടതിനു ശേഷം വീണ്ടും മോഹൻലാലിന്റെ മരുമകൾ ആകണമെന്ന ആഗ്രഹം തുറന്നുപറഞ്ഞു താരം രംഗത്തെത്തിയിരുന്നു.

ചിത്രത്തിൽ പ്രണവ് മോഹൻലാൽ അതീവ സുന്ദരനായി കാണപ്പെടുന്നു എന്നും യഥാർത്ഥ ജീവിതത്തിലും സ്നേഹമുള്ള നല്ല ഭർത്താവ് ആയിരിക്കും എന്ന് തോന്നുന്നുണ്ട് എന്നും താരം പറഞ്ഞിരുന്നു.

എന്നാൽ ഈ വിഷയത്തിൽ താരത്തിന്റെ മറ്റൊരു വാക്കു കൂടെ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയാണ്. പ്രണവിനെ വിവാഹം ചെയ്യുക എന്നത് ഒരു ആഗ്രഹം മാത്രം…

യാത്രയുടെ വഴിയിൽ വേറെ ആരെയെങ്കിലും ഇഷ്ടമായാൽ അയാളെ വിവാഹം കഴിച്ചേക്കാം എന്നാണ് ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുന്നത്. താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കുന്നത് പോലെതന്നെ താരത്തിന്റെ ഈ വാക്കുകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27582/marrying-pranav-is-just-a-wish-gayatri-suresh)