---
title: "ബോറടിച്ചാൽ പിന്നെ കുഴപ്പമാണ്; ഫൺ വീഡിയോയുമായി അനുപമ"
english_title: "Boredom is then trouble; Anupama with fun video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2758/boredom-is-then-trouble-anupama-with-fun-video"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e44aba797fc_Untitled-3.jpg"
keywords: []
---

# ബോറടിച്ചാൽ പിന്നെ കുഴപ്പമാണ്; ഫൺ വീഡിയോയുമായി അനുപമ

> **Lead Summary:** മലയാളത്തിൽനിന്നും തെലുങ്കിലെത്തി അവിടെ ചുവടുറപ്പിച്ച നടിയാണ് അനുപമ പരമേശ്വരൻ. അടുത്തിടെ ദുൽഖർ ചിത്രത്തിൽ സഹസംവിധായിക ആയെത്തി സിനിമയുടെ അണിയറയിലും അനുപമ പ്രവർത്തിച്ചിരുന്നു.

## Article Content

മലയാളത്തിൽനിന്നും തെലുങ്കിലെത്തി അവിടെ ചുവടുറപ്പിച്ച നടിയാണ് അനുപമ പരമേശ്വരൻ. അടുത്തിടെ ദുൽഖർ ചിത്രത്തിൽ സഹസംവിധായിക ആയെത്തി സിനിമയുടെ അണിയറയിലും അനുപമ പ്രവർത്തിച്ചിരുന്നു.

ലോക്ക്ഡൗൺ കാലത്ത് മറ്റെല്ലാവരെയും പോലെ ഷൂട്ടിംഗിന് അവധി നൽകി വീട്ടിലിരിക്കുകയാണ് അനുപമയും. ലോക്ക്ഡൗൺകാല ബോറടിയെ കുറിച്ചുള്ള ഒരു വീഡിയോ ആണ് അനുപമ ഷെയർ ചെയ്തിരിക്കുന്നത്.

> “ബോറടി എന്നെ ബാധിച്ചാൽ, ചുറ്റുമുള്ളവരെല്ലാം ഇരകളാണ്,” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തത്. സോഫയിൽ ഇരുന്ന് കാര്യമായെന്തോ എഴുതി കൊണ്ടിരിക്കുന്ന സഹോദരനെ ശല്യപ്പെടുത്തുന്ന അനുപമയെ ആണ് വീഡിയോയിൽ കാണാനാവുക.

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം.

മലയാളത്തിൽനിന്നും തെലുങ്കിലേക്കാണ് അനുപമ പിന്നെ പോയത്. ‘അ ആ’ ആയിരുന്നു അനുപമയുടെ തെലുങ്കിലെ ആദ്യ ചിത്രം.

ഇന്ന് തെലുങ്കിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് അനുപമ. ജോമോന്റെ സുവിശേഷങ്ങൾ, മണിയറയിലെ അശോകൻ എന്നീ മലയാള ചിത്രങ്ങളിലും അനുപമ അഭിനയിച്ചിരുന്നു.

 അടുത്തിടെ അനുപമ അഭിനയിച്ച ഫ്രീഡം @ മിഡ്നൈറ്റ് എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുകയും ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2758/boredom-is-then-trouble-anupama-with-fun-video)