---
title: "ദുബായ് ഡ്രൈവിംഗ് ലൈസൻസ് നേടി പൃഥ്വിരാജ് "
english_title: "Actor Prithviraj Sukumaran has obtained a Dubai driving license."
publisher: "moviemax.in"
canonical_url: "https://moviemax.in/news/27571/actor-prithviraj-sukumaran-has-obtained-a-dubai-driving-license-new"
published_at: "2022-02-21T15:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62135e4c85294_prithvieaj.jpg"
keywords: []
---

# ദുബായ് ഡ്രൈവിംഗ് ലൈസൻസ് നേടി പൃഥ്വിരാജ് 

> **Lead Summary:** ദുബായ് ഡ്രൈവിംഗ് ലൈസൻസ് നേടി നടൻ പൃഥ്വിരാജ് സുകുമാരൻ. ദുബായ് ഡ്രൈവിംഗ് സെന്ററിലൂടെയാണ് പൃഥ്വി ലൈസൻസ് സ്വന്തമാക്കിയത്. താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിങ് സെന്റർ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

## Article Content

ദുബായ് ഡ്രൈവിംഗ് ലൈസൻസ് നേടി നടൻ പൃഥ്വിരാജ് സുകുമാരൻ. ദുബായ് ഡ്രൈവിംഗ് സെന്ററിലൂടെയാണ് പൃഥ്വി ലൈസൻസ് സ്വന്തമാക്കിയത്. താരത്തെ അഭിനന്ദിച്ചുകൊണ്ട് ദുബായ് ഡ്രൈവിങ് സെന്റർ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ പൃഥ്വിരാജിന് യുഎഇ ​ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഗോൾഡൻ വിസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസിന് ക്ലാസ് വേണ്ടെന്നും ടെസ്റ്റുകൾ പാസായാൽ മതിയെന്നും ദുബായ് റോഡ് ഗതാഗത അതോറിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസായാണ് പൃഥ്വിരാജ് ദുബായ് ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27571/actor-prithviraj-sukumaran-has-obtained-a-dubai-driving-license-new)