---
title: "വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങി  രശ്മികയും വിജയ് ദേവരകൊണ്ടയും"
english_title: "Reshmika and Vijay Devarakonda ready to enter into marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27567/reshmika-and-vijay-devarakonda-ready-to-enter-into-marriage"
published_at: "2022-02-21T14:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62135aba9981a_rashmi.jpg"
keywords: []
---

# വിവാഹത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങി  രശ്മികയും വിജയ് ദേവരകൊണ്ടയും

> **Lead Summary:** ഒരൊറ്റ സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും മികച്ച ജോഡികളായി മാറിയ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും. ഗീതാഗോവിന്ദം എന്ന സിനിമയിലെ പ്രകടനമാണ് താരങ്ങള്‍ക്ക് പ്രശംസ നേടിക്കൊടുത്തത്.

## Article Content

ഒരൊറ്റ സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഏറ്റവും മികച്ച ജോഡികളായി മാറിയ താരങ്ങളാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും. ഗീതാഗോവിന്ദം എന്ന സിനിമയിലെ പ്രകടനമാണ് താരങ്ങള്‍ക്ക് പ്രശംസ നേടിക്കൊടുത്തത്.

പിന്നീട് നിരവധി സിനിമകളില്‍ ഇരുവരും നായിക-നായകന്മാരായി അഭിനയിച്ചു. ഇതിനിടയില്‍ പ്രണയത്തിലാവുകയും ചെയ്തിരുന്നു. നിലവില്‍ ഡേറ്റിംഗുമായി മുന്നോട്ട് പോവുന്ന താരങ്ങളുടെ വിവാഹം എന്നായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.

ഏറ്റവും പുതിയതായി അല്ലു അര്‍ജുന്റെ നായികയായി പുഷ്പ എന്ന സിനിമയിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് രശ്മിക.  കരിയറുമായി മുന്നോട്ടു പോകുന്നതു കൊണ്ട് ഉടനെ വിവാഹമില്ലെന്ന് രശ്മിക മുന്‍പ് പറഞ്ഞിട്ടുണ്ടെങ്കിലും ഈ വര്‍ഷം തന്നെ ഉണ്ടാവും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വര്‍ഷങ്ങളോളം നീണ്ട പ്രണയം മറ്റൊരു ലെവലിലേക്ക് എത്തിക്കാനും, ഭാര്യയും ഭര്‍ത്താവുമാവാന്‍ വിജയ് ദേവരകൊണ്ടയും രശ്മികയും ആഗ്രഹിക്കുന്നുണ്ട് എന്നാണ് പുതിയ വിവരങ്ങള്‍.

ഇതിന്റെ ഭാഗമായി ഈ വര്‍ഷം അവസാനത്തോടു കൂടി വിവാഹം നടത്താനാണ് താരങ്ങള്‍ പ്ലാന്‍ ചെയ്യുന്നത് എന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായ വിവരം അല്ലെങ്കിലും ആരാധകരുടെ പ്രതീക്ഷ വര്‍ധിപ്പിച്ചു. രണ്ടാളും അവരുടെ പ്രൊഫഷനുമായി ബന്ധപ്പെട്ട തിരക്കുകളിലും ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും വിവാഹത്തെക്കുറിച്ച് ചിന്തിക്കുക എന്നാണ് പറഞ്ഞിരുന്നത്.

മുന്‍പൊരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ച് നടി പറഞ്ഞതും ഇപ്പോള്‍ വൈറലാവുകയാണ്. വിവാഹത്തെ കുറിച്ച് എന്താണ് പറയേണ്ടത് എന്നെനിക്ക് അറിയില്ല. കാരണം ഞാനിപ്പോഴും ചെറിയ പ്രായമാണ്. അതേ പറ്റി ഞാന്‍ ചിന്തിച്ചിട്ടില്ല.

വിവാഹം കഴിക്കുകയാണെങ്കില്‍ തന്നെ അത് നമ്മള്‍ക്ക് കംഫര്‍ട്ട് ആയിട്ടുള്ള ഒരാള്‍ ആയിരിക്കണമെന്നാണ് രശ്മിക പറഞ്ഞിരുന്നത്. അതേ സമയം താന്‍ കുറച്ച് കൂടി വളരുകയും ശാന്തനാവുകയും ചെയ്തതിന് ശേഷമേ വിവാഹം ഉണ്ടാവുകയുള്ളു എന്നാണ് വിജയ് പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/27567/reshmika-and-vijay-devarakonda-ready-to-enter-into-marriage)