---
title: "വൃത്തികെട്ട സ്വഭാവമുള്ള, അസൂയയുള്ള സ്ത്രീകളാണ് പ്രശ്‌നം;  വനിത വിജയകുമാര്‍"
english_title: "The problem is women who are ugly and jealous; Vanitha Vijayakumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2755/the-problem-is-women-who-are-ugly-and-jealous-vanitha-vijayakumar"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e42cf05ac3f_vanitha.jpg"
keywords: []
---

# വൃത്തികെട്ട സ്വഭാവമുള്ള, അസൂയയുള്ള സ്ത്രീകളാണ് പ്രശ്‌നം;  വനിത വിജയകുമാര്‍

> **Lead Summary:** വൃത്തികെട്ട സ്വഭാവമുള്ള, അസൂയയുള്ള സ്ത്രീകളാണ് പ്രശ്‌നം, പ്രമുഖ നടിയ്‌ക്കെതിരെ വനിത വിജയകുമാര്‍! അഭിപ്രായങ്ങള്‍ മുഖം നോക്കാതെ തുറന്ന് പറയുന്നതിലൂടെ എന്നും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് വനിത വിജയകുമാര്‍.

## Article Content

വൃത്തികെട്ട സ്വഭാവമുള്ള, അസൂയയുള്ള സ്ത്രീകളാണ് പ്രശ്‌നം, പ്രമുഖ നടിയ്‌ക്കെതിരെ വനിത വിജയകുമാര്‍! അഭിപ്രായങ്ങള്‍ മുഖം നോക്കാതെ തുറന്ന് പറയുന്നതിലൂടെ എന്നും വാര്‍ത്തകളില്‍ നിറയുന്ന താരമാണ് വനിത വിജയകുമാര്‍.

അതുകൊണ്ട് തന്നെ പലപ്പോഴും വിവാദ നായിക എന്നും വനിത അറിയപ്പെടുന്നു. ഇപ്പോള്‍ വനിത വിവാദം സൃഷ്ടിച്ചിരിയ്ക്കുന്നത് വിജയ് ടിവിയില്‍ നിന്ന് 'ക്വിറ്റ്' ചെയ്തുകൊണ്ടാണ്.

ബിഗ് ബോസ് ജോഡികള്‍ എന്ന ടെലിവിഷന്‍ ഷോയില്‍ നിന്നും വിജയ് ടിവി യില്‍ നിന്നും താന്‍ പിന്മാറുന്നു എന്ന് അറിയിച്ചുകൊണ്ട് വനിത ട്വിറ്ററിര്‍ എത്തി.

വിജയ് ടിവിയ്ക്ക് അയച്ച ഒരു കത്തിന് ഒപ്പമാണ് വനിതയുടെ ട്വീറ്റ്. തന്റെ പിന്മാറ്റത്തിന് കാരണം ഒരു മുതിര്‍ന്ന നടിയാണെന്നും വനിത ആരോപിയ്ക്കുന്നു.

സീസണ്‍ നാല് വരെയുള്ള ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ജോഡിയായി പങ്കെടുക്കുന്ന ഡാന്‍സ് ഷോ ആണ് ബിഗ് ബോസ് ജോഡികള്‍.

ബിഗ് ബോസ് 3 മത്സരാര്‍ത്ഥിയായ വനിത വിജയകുമാര്‍ ബിഗ് ബോസ് 4 മത്സരാര്‍ത്ഥിയായ സുരേഷ് ചക്രവര്‍ത്തിയ്‌ക്കൊപ്പമാണ് ജോഡി ചേര്‍ന്ന് ഡാന്‍സ് കളിയ്ക്കുന്നത്.

ഇരുവരുടെയും പ്രകടനത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിയ്ക്കുന്നതിനിടെയാണ് വനിതയുടെ പിന്മാറ്റം. ചാനലിന് നന്ദി പറഞ്ഞു കൊണ്ടാണ് വനിതയുടെ കത്ത്.

ബിഗ് ബോസ് 3, കുക്ക് വിത്ത് കോമാളി, കലക്ക പോവത് യാര്‍ സീസണ്‍ 9 തുടങ്ങിയ ഷോകളിലൂടെ തന്റെ കരിയറില്‍ വലിയൊരു പങ്ക് വിജയ് ടിവിയ്ക്ക് ഉണ്ട്. അതിന് നന്ദി.

നല്ല അവസരങ്ങളും അനുഭവവും നല്‍കിയ വിജയ് ടിവി എനിക്ക് നല്‍കി. എന്നാല്‍ ഏതൊരു സ്ഥാനത്ത് നിന്നായാലും തനിക്ക് നേരെയുള്ള പീഡനങ്ങള്‍ സഹിക്കാന്‍ കഴിയില്ല എന്ന് വനിത പറയുന്നു.

 ഈഗോ കാരണം എന്റെ വളര്‍ച്ചയില്‍ അസൂയയുള്ളവര്‍ എന്നെ പീഡിപ്പിയ്ക്കുന്നു. ജോലി സ്ഥലത്ത് പുരുഷന്മാര്‍ മാത്രമല്ല, പലപ്പോഴും സ്ത്രീകള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടി വരുന്നത് മറ്റൊരു സ്ത്രീയില്‍ നിന്ന് തന്നെയാണ്.

വൃത്തികെട്ട സ്വഭാവവും അസൂയയുമുള്ളവര്‍ എന്ന തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നു എന്നൊക്കെയാണ് വനിതയുടെ ആരോപണം. എന്നാല്‍ ആരാണ് ആ വ്യക്തി എന്ന് വനിത പേരെടുത്ത് പറഞ്ഞിട്ടില്ല.

മുതിര്‍ന്ന നടി എന്നാണ് വിശേഷിപ്പിയ്ക്കുന്നത്. ഷോ അവതരിപ്പിയ്ക്കുന്നതും ഒരു മുന്‍നിര മുതിര്‍ന്ന നടി ആയതുകൊണ്ട് സോഷ്യല്‍ മീഡിയയുടെ വിരല്‍ ചൂണ്ടുന്നതും അവര്‍ക്ക് നേരെയാണ്.

താന്‍ ഇനി വിജയ് ടിവിയിലേക്ക് ഇല്ല എന്നും സിനിമകളില്‍ തിരക്കിലാണെന്നും മറ്റു ചില ടിവി ഷോകള്‍ ഉണ്ട് എന്നും ആരാധകരെ വനിത അറിയിച്ചു. അതിലൂടെ കാണാം എന്നാണ് നടി പറഞ്ഞിരിയ്ക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2755/the-problem-is-women-who-are-ugly-and-jealous-vanitha-vijayakumar)