---
title: "'അമ്മ'യെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം; ടൊവീനോ തോമസ് "
english_title: "It is better to question the court than to question the 'ammar'; Tovino Thomas"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27541/it-is-better-to-question-the-court-than-to-question-the-ammar-tovino-thomas"
published_at: "2022-02-21T12:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62133d676e864_tovino.jpg"
keywords: []
---

# 'അമ്മ'യെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം; ടൊവീനോ തോമസ് 

> **Lead Summary:** മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ടൊവീനോ തോമസ് . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ ഏറെ ഇഷ്ടമാണ് . ഇപ്പോഴിതാ ടൊവീനോയുടെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത് .

## Article Content

മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് ടൊവീനോ തോമസ് . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ ഏറെ ഇഷ്ടമാണ് . ഇപ്പോഴിതാ ടൊവീനോയുടെ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത് .

അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ താരസംഘടന അമ്മയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായമെന്ന് ടൊവിനോ തോമസ്. അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് താനല്ലെന്നും എന്നാല്‍ തന്റെ അഭിപ്രായം പറയുമെന്നും ടൊവിനോ പറഞ്ഞു.

ഒരു അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം. സംവിധായകന്‍ ആഷിക് അബുവും ടൊവിനോയ്ക്ക് ഒപ്പമുണ്ടായിരുന്നു. ‘താരസംഘടന അമ്മയില്‍ തീരുമാനങ്ങളെടുക്കുന്നത് ഞാനല്ല. എനിക്ക് സംസാരിക്കാന്‍ ഒരു വേദി കിട്ടി എന്നുള്ളത് തന്നെ വലിയ കാര്യമാണ്. എനിക്ക് ചെയ്യാന്‍ പറ്റുന്നത് ഞാന്‍ ചെയ്യും.

ഞാന്‍ എന്റെ അഭിപ്രായം പറയും. അതില്‍ നിന്നും വ്യത്യസ്ത അഭിപ്രായം ഉണ്ടാവും. എനിക്കറിയാത്ത വശങ്ങളുണ്ടാവും. എനിക്ക് തോന്നുന്ന കാര്യങ്ങള്‍ അവിടെ പറയാം.

അതിജീവിതയ്ക്ക് നീതി വൈകുന്നതില്‍ അമ്മ സംഘടനയെ ചോദ്യം ചെയ്യുന്നതിനെക്കാള്‍ കോടതിയെ ചോദ്യം ചെയ്യുന്നതാണ് ന്യായം,’ ടൊവിനോ പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 

### Related Links & Sources
- [Original Story Source](https://moviemax.in/news/27541/it-is-better-to-question-the-court-than-to-question-the-ammar-tovino-thomas)