---
title: "'ഒളിച്ച് തന്റെ ദൃശ്യം എടുത്തു, പിന്നീട് ഞാൻ എല്ലാത്തിനും സമ്മതിക്കുകയായിരുന്നു' ; ഗ്ലാമറസായതിനെ പറ്റി സോന"
english_title: "#sonaheiden #reveals #why #she #act #glamours #roles #movies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/275382/sonaheiden-reveals-why-she-act-glamours-roles-movies-new"
published_at: "2025-03-08T20:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cc5edc5f81d_sona.jpg"
keywords: []
---

# 'ഒളിച്ച് തന്റെ ദൃശ്യം എടുത്തു, പിന്നീട് ഞാൻ എല്ലാത്തിനും സമ്മതിക്കുകയായിരുന്നു' ; ഗ്ലാമറസായതിനെ പറ്റി സോന

> **Lead Summary:** ** തമി**ഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സോന ഹെയ്ഡന്‍. ഐറ്റം ഡാന്‍സ് കളിച്ച് ശ്രദ്ധേയായ നടി പിന്നീട് അത്യാവശ്യം ഗ്ലാമറസായി അഭിനയിച്ചാണ് സിനിമാലോകം കീഴടക്കുന്നത്. അങ്ങനെ പ്രശസ്തിയിലേക്ക് വളര്‍ന്ന സോനയുടെ ബയോപിക് പുറത്തിറങ്ങാന്‍ പോവുകയാണ്.

## Article Content

** തമി**ഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സോന ഹെയ്ഡന്‍. ഐറ്റം ഡാന്‍സ് കളിച്ച് ശ്രദ്ധേയായ നടി പിന്നീട് അത്യാവശ്യം ഗ്ലാമറസായി അഭിനയിച്ചാണ് സിനിമാലോകം കീഴടക്കുന്നത്. അങ്ങനെ പ്രശസ്തിയിലേക്ക് വളര്‍ന്ന സോനയുടെ ബയോപിക് പുറത്തിറങ്ങാന്‍ പോവുകയാണ്.

ഇതിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ തമിഴിലെ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ സോന പങ്കെടുത്തിരുന്നു. അതിലൂടെ പല വിവാദമായ വെളിപ്പെടുത്തലുകളും നടത്തി ഞെട്ടിച്ചിരിക്കുകയാണ് നടി. തന്റെ പിതാവിന്റെ മോശം സ്വഭാവത്തെ കുറിച്ചും താന്‍ ഗ്ലാമറസായി അഭിനയിക്കേണ്ടി വന്ന സാഹചര്യമെന്താണെന്നുമൊക്കെ സോന വെളിപ്പെടുത്തി.

പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ബയോപിക്കിന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സോന തന്നെയാണ്. ആരാധകരെ പോലും ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരിക്കും ചിത്രത്തില്‍ ഉണ്ടാവുക എന്നാണ് സൂചന. ഇത് വ്യക്തമാവുന്ന രീതിയിലാണ് നടിയുടെ തുറന്ന് പറച്ചിലുകള്‍ വന്ന് കൊണ്ടിരിക്കുന്നത്.

പതിനാല് വയസുള്ളപ്പോഴാണ് സോന ഹെയ്ഡന്‍ സിനിമയിലേക്ക് എത്തുന്നത്. പെണ്ണ് വിഷയത്തില്‍ താല്‍പര്യമുണ്ടായിരുന്ന പിതാവിന്റെ പ്രവൃത്തികളും തന്നെ മോശക്കാരിയാക്കാന്‍ ശ്രമിച്ചതുമൊക്കെയാണ് തന്നെ വഴി തെറ്റിച്ചെന്നാണ് നടി പറഞ്ഞത്. ആ അവസരം മുതലെടുത്ത് കള്ള് കുടിച്ചും പാര്‍ട്ടിയില്‍ തോന്നിയത് പോലെയുമൊക്കെ ഞാന്‍ നടന്നു. പിന്നെ സിനിമയിലെത്തിയതിന് ശേഷം തനിക്ക് നേരിടേണ്ടി വന്നത് അത്ര നല്ല അനുഭവങ്ങളൊന്നുമല്ല. ഇങ്ങനെയൊക്കെ ആവാൻ കാരണമായതും ഇത്തരം കാര്യങ്ങളാണ്. അങ്ങനെയാണ് സിനിമയ്ക്കുള്ളിലും താന്‍ ഗ്ലാമറാകാൻ തീരുമാനിച്ചതെന്നാണ് നടിയിപ്പോള്‍ പറയുന്നത്.

സിനിമാ നടിയാകുന്നതിന് വേണ്ടി ഇന്‍ഡസ്ട്രിയിലേക്ക് എത്തിയപ്പോള്‍ പല ആളുകളും ചേര്‍ന്നാണ് എന്റെ സ്വപ്നം തകര്‍ത്തത്. അഭിനയിക്കുന്ന സമയത്ത് നല്ല രീതിയില്‍ ക്യാമറ ഉപയോഗിക്കുമെങ്കിലും സൈഡിലൂടെ മറ്റൊരു രീതിയിലാവും എൻ്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. അങ്ങനെ വളരെ മോശമായ രീതിയില്‍ അവതരിപ്പിച്ച സംവിധായകരും ക്യാമറമാന്മാരും ഉണ്ടായിരുന്നു. സിനിമയില്‍ അത്രയും ഗ്ലാമറായി അഭിനയിച്ചില്ലെങ്കിലും തിയേറ്ററില്‍ വന്നപ്പോള്‍ കുടുംബത്തോടെ കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെ വീട്ടുകാരെയും കൊണ്ട് പുറത്തിറങ്ങി പോരേണ്ട ഗതിക്കേടും തനിക്കുണ്ടായി.

ഇതുപോലെ ഒളിച്ച് തന്റെ ദൃശ്യം എടുക്കുന്നതിലും നല്ലത് നേരിട്ട് എടുക്കുന്നതല്ലേ എന്ന് ചിന്തിച്ച താന്‍ പിന്നീട് എല്ലാത്തിനും സമ്മതിക്കുകയായിരുന്നു എന്നാണ് നടി പറയുന്നത്. ഗ്ലാമറായി അഭിനയിക്കാന്‍ സമ്മതിച്ചതിന് മറ്റൊരു കാരണം കൂടി നടി പറഞ്ഞു. സാധാരണ പോലെ നടിയായി അഭിനയിക്കുകയാണെങ്കില്‍ പലരും അഡ്ജസ്റ്റ്മെന്റ് പ്രതീക്ഷിച്ച് ചോദിക്കും. പക്ഷേ ഇല്ലെന്ന് എനിക്ക് പറയാന്‍ സാധിക്കും. കാരണം ഇതുപോലെ ഗ്ലാമര്‍ നടിയാവുകയാണെങ്കില്‍ ആരും അഡ്ജസ്റ്റ്മെന്റിന് വിളിക്കാറില്ല.

അതെനിക്ക് സുരക്ഷിതമായി തോന്നി. ഈയൊരു കാരണം ഉള്ളത് കൊണ്ട് തന്നെ വിവാഹം കഴിക്കാന്‍ മാത്രം ആരും തയ്യാറല്ലെന്നും നടി പറയുന്നു. ഇപ്പോള്‍ പോലും എന്നോട് മാസത്തില്‍ രണ്ട് സിനിമയിലെങ്കിലും അതുപോലെ അഭിനയിക്കാന്‍ ആവശ്യപ്പെടുന്നവരുണ്ട്. അവരെല്ലാം ഗ്ലാമര്‍ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ചോദിക്കുന്നത്. അങ്ങനെ ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമാണ്. 'ഞാന്‍ ഗ്ലാമറസ് ആയി അഭിനയിച്ച് മടുത്തു, നിങ്ങള്‍ അത് കണ്ടും മടുത്തില്ലേ?' അതുകൊണ്ട് ഇനി എനിക്ക് അങ്ങനെ അഭിനയിക്കാന്‍ കഴിയില്ലെന്ന്' ഞാന്‍ എല്ലാവരോടും പറഞ്ഞ് തുടങ്ങിയെന്നും സോന കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/275382/sonaheiden-reveals-why-she-act-glamours-roles-movies-new)