---
title: "ഏത് ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. മുകേഷിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ഡോ.ബിജു"
english_title: "Whoever calls from any district should be treated with courtesy and respect. Director Dr. Biju reacts against Mukesh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2752/whoever-calls-from-any-district-should-be-treated-with-courtesy-and-respect-director-dr-biju-reacts-against-mukesh"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e2be5deeedb_Untitled-5.jpg"
keywords: []
---

# ഏത് ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. മുകേഷിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ഡോ.ബിജു

> **Lead Summary:** പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിച്ച നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ഡോ.ബിജു.

## Article Content

പരാതി അറിയിക്കാന്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിച്ച നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ഡോ.ബിജു.

ഏത് ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണമെന്നും അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുതെന്നും ഡോ. ബിജു പറയുന്നു.

 ജനാധിപത്യ ബോധം എന്താണ് എന്നതും, ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എംഎൽഎ മാരെ പഠിപ്പിക്കുന്ന ഒരു ക്ലാസ് നിയമസഭയിൽ ഏർപ്പെടുത്തേണ്ടതാണ്.

ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുത്.

പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തിൽ സാമാന്യ ബോധം ഇല്ലെങ്കിൽ നിയമസഭയോ അല്ലെങ്കിൽ അവരെ എംഎൽഎ ആക്കിയ പാർട്ടിയോ അവർക്ക് ഒരു ഓറിയെന്റേഷൻ ക്ലാസ്സ് നൽകുന്നത് നന്നായിരിക്കും.

ശമ്പളവും യാത്ര ബത്തയും അലവൻസും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ്. അപ്പോൾ ഏത് ജില്ലയിൽ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കിൽ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത്....

### Related Links & Sources
- [Original Story Source](https://moviemax.in/news/2752/whoever-calls-from-any-district-should-be-treated-with-courtesy-and-respect-director-dr-biju-reacts-against-mukesh)