---
title: "രണ്ടാള്‍ക്കും ഒരേ അസുഖം, നേരത്തെ രണ്ട് പേര്‍ പിടിച്ചാലേ എനിക്ക് നില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളു; ആരോഗ്യാവസ്ഥയെ കുറിച്ച് സായ്കുമാറും ബിന്ദുവും"
english_title: "#Saikumar #Bindu #about #their #health #condition"
publisher: "moviemax.in"
canonical_url: "https://moviemax.in/news/275187/saikumar-bindu-about-their-health-condition"
published_at: "2025-03-08T06:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cb9ab7af240_bindupanikkar.jpg"
keywords: []
---

# രണ്ടാള്‍ക്കും ഒരേ അസുഖം, നേരത്തെ രണ്ട് പേര്‍ പിടിച്ചാലേ എനിക്ക് നില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളു; ആരോഗ്യാവസ്ഥയെ കുറിച്ച് സായ്കുമാറും ബിന്ദുവും

> **Lead Summary:** ** **മലയാളികൾക്ക് പ്രിയപ്പെട്ട താരദമ്പതിമാരാണ് സായ് കുമാറും ബിന്ദു പണിക്കരും. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. സിനിമയില്‍ സജീവമായി അഭിനയിക്കുന്നുണ്ടെങ്കിലും നടക്കുന്നതിനടക്കം ബുദ്ധിമുട്ടുകള്‍ താരദമ്പതിമാര്‍ക്ക് ഉണ്ടായിരുന്നു.

## Article Content

** **മലയാളികൾക്ക് പ്രിയപ്പെട്ട താരദമ്പതിമാരാണ് സായ് കുമാറും ബിന്ദു പണിക്കരും. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. സിനിമയില്‍ സജീവമായി അഭിനയിക്കുന്നുണ്ടെങ്കിലും നടക്കുന്നതിനടക്കം ബുദ്ധിമുട്ടുകള്‍ താരദമ്പതിമാര്‍ക്ക് ഉണ്ടായിരുന്നു.

പരസ്പരം പിടിച്ചിട്ട് അല്ലാതെ കാലെടുത്ത് കുത്താന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് ഇരുവരും എത്തി. എന്നാല്‍ ഇത്രയും കാലം തങ്ങളുടെ അസുഖമെന്താണെന്ന് കണ്ടുപിടിക്കാന്‍ സാധിക്കാതെ വന്നുവെന്നാണ് താരങ്ങള്‍ പറയുന്നത്. ഒത്തിരി ചികിത്സകള്‍ നടത്തിയിട്ടും യാതൊരു മാറ്റവുമുണ്ടായില്ല.

നിലവില്‍ ഒരു ആയുര്‍വേദ ചികിത്സയിലാണ് താരദമ്പതിമാര്‍. അവിടെ നിന്നും അത്ഭുതകരമായ മാറ്റമുണ്ടായതിനെ പറ്റിയാണ്  യൂട്യൂബ് ചാനല്‍ പുറത്ത് വിട്ട വീഡിയോയില്‍ കാണിക്കുന്നത്.

കാലിലെ സ്പര്‍ശനം പോലും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തിയ സായ് കുമാറും ബിന്ദു പണിക്കരും ഇപ്പോള്‍ ആരും പിടിക്കാതെ നടക്കാന്‍ തുടങ്ങിയതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യാവസ്ഥയെ കുറിച്ച് സായ് കുമാര്‍ പറയുന്നതിങ്ങനെയാണ്... 'ഒരുപാട് സ്ഥലങ്ങളില്‍ ചികിത്സയ്ക്ക് പോയി മടുത്തിരിക്കുന്ന സമയത്താണ് ഈയൊരു സ്ഥലത്തെ കുറിച്ച് പറഞ്ഞ് കേള്‍ക്കുന്നത്.

മൊത്തത്തില്‍ കുറച്ചൊക്കെ കുഴപ്പങ്ങളുണ്ട്. ഈ കണ്ടീഷനില്‍ വന്നാല്‍ പ്രതീക്ഷിക്കാം. ഇതും കഴിഞ്ഞ് വന്നിട്ട് പിന്നെ കാര്യമില്ലെന്നാണ് ഇവിടുത്തെ ഡോക്ടര്‍ പറഞ്ഞത്.

അങ്ങനൊരു വിശ്വാസം തോന്നിയിട്ടാണ് ഇവിടെ ചികിത്സിക്കാന്‍ വന്നത്. നേരത്തെ രണ്ട് പേര്‍ പിടിച്ചാലേ എനിക്ക് നില്‍ക്കാന്‍ സാധിക്കുമായിരുന്നുള്ളു. ഇപ്പോള്‍ ഒറ്റയ്ക്ക് നടക്കാം. അത് തന്നെ വലിയൊരു ഭാഗ്യമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/275187/saikumar-bindu-about-their-health-condition)