---
title: " ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് വിജയ്; ഒരു ദിവസം പൂർണമായും ഉപവാസം സ്വീകരിച്ച്  വിശ്വാസികൾക്കൊപ്പം നോമ്പു തുറന്നു"
english_title: "#Vijay #hosts #Iftar #party"
publisher: "moviemax.in"
canonical_url: "https://moviemax.in/news/275163/vijay-hosts-iftar-party"
published_at: "2025-03-07T20:45:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67cb0dacd5746_vijay.jpg"
keywords: []
---

#  ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് വിജയ്; ഒരു ദിവസം പൂർണമായും ഉപവാസം സ്വീകരിച്ച്  വിശ്വാസികൾക്കൊപ്പം നോമ്പു തുറന്നു

> **Lead Summary:** ** **റമസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈ റോയപ്പേട്ടയിലെ വൈഎംസിഎ മൈതാനത്താണ് താരം ഇഫ്താർ നോമ്പുതുറ ചടങ്ങ് സംഘടിപ്പിച്ചത്.

## Article Content

** **റമസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് ടിവികെ അധ്യക്ഷനും നടനുമായ വിജയ്. ചെന്നൈ റോയപ്പേട്ടയിലെ വൈഎംസിഎ മൈതാനത്താണ് താരം ഇഫ്താർ നോമ്പുതുറ ചടങ്ങ് സംഘടിപ്പിച്ചത്.

വൈകിട്ടത്തെ പ്രാർഥനയിൽ പങ്കെടുത്ത വിജയ്, വിശ്വാസികൾക്കൊപ്പം നോമ്പ് തുറക്കുകയും ചെയ്തു. ഒരു ദിവസം പൂർണമായും ഉപവാസം സ്വീകരിച്ചാണ് വിജയ് ഇഫ്താർ വിരുന്നിൽ പങ്കെടുത്തത്.

3000ലേറെ ആളുകൾ പങ്കെടുത്ത ചടങ്ങിൽ 15 പള്ളികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സാധാരണക്കാരായ ആയിരക്കണക്കിനാളുകൾക്ക് വിരുന്നൊരുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/275163/vijay-hosts-iftar-party)