---
title: "'വലിമൈ'; കേരളത്തിലെ റിസര്‍വേഷൻ ഇന്ന് മുതൽ, റിലീസ് 24ന്"
english_title: "'valimai'; Reservation in Kerala from today, on the 24th of release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27514/valimai-reservation-in-kerala-from-today-on-the-24th-of-release"
published_at: "2022-02-21T11:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62132b5a91cf6_ajith.jpg"
keywords: []
---

# 'വലിമൈ'; കേരളത്തിലെ റിസര്‍വേഷൻ ഇന്ന് മുതൽ, റിലീസ് 24ന്

> **Lead Summary:** അജിത്ത് നായകനാകുന്ന ചിത്രം 'വലിമൈ'ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രവുമായ് ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകൾ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ കേരളത്തിലെ റിസര്‍വേഷൻ ഇന്ന് മുതൽ ആരംഭിക്കും.

## Article Content

അജിത്ത് നായകനാകുന്ന ചിത്രം 'വലിമൈ'ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രവുമായ് ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകൾ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ കേരളത്തിലെ റിസര്‍വേഷൻ ഇന്ന് മുതൽ ആരംഭിക്കും.

ചിത്രം 24നാണ് തിയറ്ററുകളില്‍ എത്തുക. റെക്കോര്‍ഡ് സ്‌ക്രീനുകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തമിഴ് നാട്ടില്‍ 90 ശതമാനം തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രി റിലീസ് ബിസിനസിൽ മാത്രമായി 300കോടി വലിമൈ നേടി എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

ചതുരംഗ വേട്ടൈ , തീരൻ അധികാരം ഒന്ന് , നേർകൊണ്ട പാർവൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദ്. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. 'വലിമൈ' എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന യുവൻ ശങ്കര്‍ രാജയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27514/valimai-reservation-in-kerala-from-today-on-the-24th-of-release)