---
title: "രേഷ്മയുടേയും അജ്ഞാത ഫേസ്ബുക്ക് സുഹൃത്തിന്‍റേയും കഥ സിനിമയാകുന്നു; ചിത്രത്തിന് പേര് 'വൺഡേ മിറർ'"
english_title: "The story of Reshma and her anonymous Facebook friend becomes a movie; The name of the film is 'One Day Mirror'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2751/the-story-of-reshma-and-her-anonymous-facebook-friend-becomes-a-movie-the-name-of-the-film-is-one-day-mirror"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e2b44480229_Untitled-3.jpg"
keywords: []
---

# രേഷ്മയുടേയും അജ്ഞാത ഫേസ്ബുക്ക് സുഹൃത്തിന്‍റേയും കഥ സിനിമയാകുന്നു; ചിത്രത്തിന് പേര് 'വൺഡേ മിറർ'

> **Lead Summary:** കൊല്ലം ചാത്തന്നൂരിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന സംഭവം സോഷ്യൽമീഡിയയിലടക്കം ഏറെ ചർച്ചയായ സംഭവമാണ്.

## Article Content

കൊല്ലം ചാത്തന്നൂരിൽ നവജാത ശിശുവിനെ ഉപേക്ഷിച്ചു കൊന്ന സംഭവം സോഷ്യൽമീഡിയയിലടക്കം ഏറെ ചർച്ചയായ സംഭവമാണ്.

കേസിൽ പുതിയ വഴിത്തിരിവുകള്‍ ഓരോ ദിവസവും വരികയുമാണ്. ഇപ്പോഴിതാ ഒട്ടേറെ സങ്കീർണതകളും സംശയങ്ങളും സൃഷ്‌ടിച്ച രേഷ്മയുടേയും അവരുടെ അജ്ഞാത ഫേസ്ബുക് സുഹൃത്തിന്‍റേയും കഥ സിനിമയാകുന്നു.

സന്തോഷ്‌ കൈമളിന്‍റെ തിരക്കഥയിൽ നവാഗതനായ ഷാനു കാക്കൂർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ഷാനു കാക്കൂർ. 'വൺ ഡേ മിറർ' എന്നു പേരിട്ടിരിക്കുന്ന ചിത്രം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഒക്ടോബർ ആദ്യ വാരം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുകയാണ്.

കുടുംബ ബന്ധങ്ങൾ തകർക്കുന്ന സോഷ്യൽ മീഡിയ ഉപയോഗങ്ങളും ഫേക്ക് പ്രൊഫൈലുകളും ഒക്കെ വിഷയമാകുന്ന ചിത്രം ഒരു ഫാമിലി സസ്പെൻസ് ത്രില്ലെർ ആണെന്ന് അണിയറപ്രവർത്തകര്‍ പറഞ്ഞു.  മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ രണ്ടു ഭാഷകളിൽ നിന്നുമുള്ള പ്രമുഖ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായെത്തും. ചിത്രത്തിലെ മറ്റ് താര നിർണയം പുരോഗമിക്കുകയാണ്. വാർത്ത പ്രചരണം എ എസ് ദിനേശ് ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2751/the-story-of-reshma-and-her-anonymous-facebook-friend-becomes-a-movie-the-name-of-the-film-is-one-day-mirror)