അയ്യോ പോവല്ലേ, ഉള്ള വില കൂടി പോകും! ബിഗ് ബോസിലേക്ക് പോകുന്നതിനോട് എന്താ അഭിപ്രായമെന്ന് രഞ്ജു രഞ്ജിമര്‍

അയ്യോ പോവല്ലേ, ഉള്ള വില കൂടി പോകും! ബിഗ് ബോസിലേക്ക് പോകുന്നതിനോട് എന്താ അഭിപ്രായമെന്ന് രഞ്ജു രഞ്ജിമര്‍
2025-03-07T14:37:00 | By Athira V

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പ്രശസ്തിയിലേക്ക് വളര്‍ന്ന താരമാണ് രഞ്ജു രഞ്ജിമര്‍. സിനിമാ നടിമാരുടെ വിവാഹത്തിനും പ്രധാന പരിപാടികള്‍ക്കുമൊക്കെ രഞ്ജു സജീവമാവാറുണ്ട്. അതുകൊണ്ട് തന്നെ ഇടയ്ക്ക് വാര്‍ത്തകളിലും താരത്തിന്റെ പേര് നിറയാറുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ നിന്നും വളര്‍ന്ന് ഉയരങ്ങള്‍ കീഴടക്കിയ താരമാണ് രഞ്ജു.

ഇടയ്ക്ക് ടെലിവിഷന്‍ പരിപാടികൡും സജീവമാവാറുള്ള രഞ്ജു ബിഗ് ബോസില്‍ പങ്കെടുക്കുന്നതായി മുന്‍പ് പലപ്പോഴായി വാര്‍ത്തകള്‍ വന്നിരുന്നു. പല സീസണുകളിലും മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രെഡിക്ഷന്‍ ലിസ്റ്റില്‍ രഞ്ജുവിന്റെ പേരും ഉണ്ടാവാറുണ്ട്. അടുത്തതായി വരാനിരിക്കുന്ന സീസണിലും താരമുണ്ടെന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലൊരു പോസ്റ്റുമായിട്ടാണ് രഞ്ജു എത്തിയിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പേജിലൂടെ രഞ്ജു രഞ്ജിമര്‍ പങ്കുവെച്ചൊരു പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 'ബിഗ് ബോസില്‍ പോകുന്നതിനോട് എന്താ അഭിപ്രായം? യെസ് ഓര്‍ നോ?' എന്ന ചോദ്യവുമായിട്ടാണ് രഞ്ജു എത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോവരുതേ എന്ന അപേക്ഷയുമായിട്ടാണ് രഞ്ജുവിന്റെ ആരാധകരും എത്തിയിരിക്കുന്നത്.


'ഇപ്പോള്‍ നിങ്ങളോട് ഒരു ബഹുമാനം ഉണ്ട് രഞ്ജുമ്മ. ബിഗ് ബോസിലേക്ക് പോയാല്‍ അത് ഇല്ലാതാവും. ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു ഇഷ്ടമുണ്ട്, അത് കളയണ്ട. മുന്‍ മത്സരാര്‍ഥികളുടെ അനുഭവം അറിയുന്നത് കൊണ്ട് പറഞ്ഞതാണ്. വേറെ പണിയില്ലേ, ഇതുപോലെ ഉള്ള ഊള പ്രോഗ്രാമില്‍ പോയി വില കളയേണ്ട കാര്യം ഉണ്ടോ? എന്നിങ്ങനെയാണ് രഞ്ജുവിന്റെ ചോദ്യത്തിന് മറുപടിയായി ആരാധകര്‍ കമന്റിട്ടിരിക്കുന്നത്.

എന്നാല്‍ രഞ്ജുമ്മ പോയി അടിച്ച് പൊളിച്ചിട്ട് വാ എന്ന് പറയുന്നവരുമുണ്ട്. മത്സരമെന്താണെന്ന് വ്യക്തമായി മനസിലാക്കിയിട്ട് പോയാല്‍ തീര്‍ച്ചയായും അവിടെ പിടിച്ച് നില്‍ക്കാന്‍ സാധിക്കും. അതിനുള്ള കഴിവ് നിങ്ങള്‍ക്ക് ഉണ്ടെന്നാണ് ചിലര്‍ സൂചിപ്പിക്കുന്നത്. പോയാല്‍ പക്ഷെ ഫോണ്‍ ഉപയോഗിക്കാനൊന്നും പറ്റില്ല. ഇടയ്ക്ക് ഇടയ്ക്ക് പാട്ടും പാടി സാരി ചുറ്റി റീല്‍ ഇടാന്‍ പറ്റില്ല. ശക്തമായ നിലപാടുള്ള രഞ്ജുമ്മയെ പോലുള്ളവര്‍ ബിഗ് ബോസില്‍ പോയാല്‍ പൊളിക്കും. ശക്തരായ മത്സരാര്‍ഥികള്‍ തന്നെ ഷോ യില്‍ വരണം... എന്നിങ്ങനെ ബിഗ് ബോസിനെ അനുകൂലിക്കുന്നവരും നിരവധിയാണ്.

മോഹന്‍ലാല്‍ അവതാരകനായിട്ടെത്തിയ ബിഗ് ബോസ് മലയാളത്തിന്റെ ആറ് സീസണുകള്‍ ഇതിനകം പൂര്‍ത്തിയായി. ഇനി വരാന്‍ പോകുന്നത് ഏഴാം സീസണാണ്. ഷോ യുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളൊന്നും ഇനിയും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. ഷോ എപ്പോള്‍ തുടങ്ങുമെന്നോ ആരൊക്കെ മത്സരിക്കുമെന്നോ തുടങ്ങി യാതൊരു സൂചനയുമില്ല. അതുകൊണ്ട് തന്നെ ആരാധകരും ആകാംഷയിലാണ്.

ബിഗ് ബോസിലേക്കുള്ള ക്ഷണം ലഭിച്ചത് കൊണ്ടാണോ രഞ്ജു ഇങ്ങനൊരു പോസ്റ്റ് ഇട്ടതെന്ന ചോദ്യവും വരുന്നുണ്ട്. അങ്ങനെയെങ്കില്‍ മത്സരാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ള ഓഡിഷന്‍ നടക്കുകയാണെന്നാണ് അര്‍ഥം. സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയ വൈറല്‍ താരം ആറട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിയും ബിഗ് ബോസിനെ കുറിച്ച് സംസാരിച്ചിരുന്നു.

അടുത്തിടെ വലിയ വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന സന്തോഷ് ബിഗ് ബോസില്‍ പങ്കെടുത്തേക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ താന്‍ അതിലേക്ക് പോകുന്നില്ലെന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട പുതിയ വീഡിയോയില്‍ സന്തോഷ് സൂചിപ്പിച്ചിരിക്കുന്നത്. 'ബിഗ് ബോസിലേക്ക് വിളിച്ചാലും പോകില്ല. കാരണം അതൊരു നെഗറ്റീവ് പ്രോഗ്രാമാണ്. പിന്നെ എന്റെ വീട്ടില്‍ അമ്മ ഒറ്റയ്ക്കാണ്. ബിഎഡും എംഡിയും എടുക്കാനും പറ്റില്ല. അതുകൊണ്ട് വിളിച്ചാലും ഞാന്‍ പോകില്ലെന്നാണ്' സന്തോഷ് വ്യക്തമാക്കുന്നത്.

Content Highlight: #celebrity #makeup #artist #renjuranjimar #asking #netizen #about #her #biggboss #entry

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup