---
title: "'സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും, വൈകാതെ അയാൾ പകരം വീട്ടും' ; എലിസബത്ത്"
english_title: "#bala #planned #implicate #youtuber #chekuthan #drug #case #says #ex #wife #elizabeth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/275016/bala-planned-implicate-youtuber-chekuthan-drug-case-says-ex-wife-elizabeth-new"
published_at: "2025-03-07T10:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ca7ecc58260_bala.jpg"
keywords: []
---

# 'സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും, വൈകാതെ അയാൾ പകരം വീട്ടും' ; എലിസബത്ത്

> **Lead Summary:** ** ന**ടൻ ബാലയുമായുള്ള വിവാഹശേഷം രണ്ടാം ഭാര്യ എലിസബത്ത് അനുഭവിച്ചത് മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള മാനസീക-ശാരീരിക പീഡനങ്ങളാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താനും ബാലയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനുള്ള കാരണം എലിസബത്ത് വെളിപ്പെടുത്തിയത്.

## Article Content

** ന**ടൻ ബാലയുമായുള്ള വിവാഹശേഷം രണ്ടാം ഭാര്യ എലിസബത്ത് അനുഭവിച്ചത് മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള മാനസീക-ശാരീരിക പീഡനങ്ങളാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് താനും ബാലയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനുള്ള കാരണം എലിസബത്ത് വെളിപ്പെടുത്തിയത്.

മാത്രമല്ല നടനെ കുറിച്ച് പൊതു സമൂഹത്തിന് അറിയാത്തതും എന്നാൽ താൻ കണ്ടതും കേട്ടതുമായ കാര്യങ്ങളും എലിസബത്ത് സ്വന്തം യുട്യൂബ് ചാനലിൽ പങ്കിടുന്ന വീഡിയോകളിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

ഇപ്പോഴിതാ യുട്യൂബറായ അജു അലക്സിനെ കുടുക്കാൻ തോക്ക് വിഷയത്തിൽ ബാല ചെയ്ത ചില പ്രവൃത്തികളും നടന്റെ ചില വഴിവെട്ട ബന്ധങ്ങളേയും കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് എലിസബത്ത് പുതിയ വീഡിയോയിൽ. അജുവിനെ ഡ്ര​ഗ്സ് കേസിൽ പെടുത്താൻ ബാലയ്ക്ക് പദ്ധതിയുണ്ടായിരുന്നതായും എലിസബത്ത് പറയുന്നു.

തന്നേയും അത്തരത്തിലുള്ള കേസുകളിൽ പെടുത്തുമോയെന്ന ഭയത്തോടെയാണ് താൻ എയർപോട്ടിലൂടെയും മറ്റും യാത്ര ചെയ്യുന്നതെന്നും അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാനുള്ള ബന്ധങ്ങൾ നടനുണ്ടെന്നും എലിസബത്ത് പറയുന്നു. ചെകുത്താന്റെ വീട്ടിൽ പോയി വരുമ്പോൾ ഇയാളുടെ കൈയ്യിൽ ഒരു കവർ ഉണ്ടായിരുന്നു. എന്താണ് അതിലെന്ന് എനിക്ക് അറിയില്ല, ഇയാൾ വക്കീലിനോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

ഈ കവറിനുള്ളിൽ വല്ലതും വെച്ചിട്ട് ചെകുത്താൻ എന്ന അജു ചേട്ടനെ പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാൽ ഇത് കേട്ടപ്പോൾ തന്നെ ഞാൻ എതിർത്തു. എതിർത്ത എനിക്ക് ഭ്രാന്താണെന്ന് വക്കീലിനോട് ഇയാൾ പറഞ്ഞു. മോളെ റൂമിൽ പോയി ചെന്നിരിക്ക് ഇവൾ ഇന്ന് മരുന്ന് കഴിച്ചില്ല എന്നൊക്കെയാണ് അയാൾ പറയുന്നത്.

വീട്ടിലെ പ്രായമായ സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും. കാര്യം ചോദിച്ചാൽ താൻ അമ്മയെപ്പോലെ കാണുന്ന ആളുകൾ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. അതേസമയം തോക്കിന്റെ വിഷയത്തിൽ അന്വേഷിക്കാൻ പോലീസുകാർ വീട്ടിൽ വന്നപ്പോൾ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാൾ.

ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വെച്ചത്. ഈ പ്രശ്നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങൾ സെപ്പറേറ്റ് ആയത്. ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ്.

ഇയാളുടെ വീട്ടിൽ വരുന്ന ഒരു കസ്റ്റംസ് ഉദ്യോഗസ്ഥനെ ഇടക്ക് പോലീസ് പിടിച്ചിരുന്നു. സത്യത്തിൽ ഞാൻ ഇത് പറഞ്ഞത് എനിക്കും പേടിയുണ്ട് ഇയാൾ വല്ല ഡ്രഗ്സും വെച്ച് എന്നേയും ഇതുപോലെ പിടിപ്പിക്കുമോയെന്ന്. പുള്ളി ഇപ്പോൾ മിണ്ടാതെ ഇരിക്കുന്നതാണ്. അധികം വൈകാതെ അയാൾ പകരം വീട്ടും. ആരും ശ്രദ്ധിക്കാതെ ഇരിക്കുമ്പോഴാകും എനിക്ക് നേരെ ഉള്ള അറ്റാക്ക്. ഞാൻ വല്ല വണ്ടിയും ഇടിച്ച് മരിച്ചാൽ പോലും ആളുകൾ അറിയില്ല.

പുറകിൽ ഇയാളാകും എന്നാണ് എലിസബത്ത് പറഞ്ഞത്. ഇതിനോടകം ബാലയ്ക്കെതിരെ എലിസബത്ത് നിരവധി ആരോപണങ്ങൾ ഉന്നയിച്ചുവെങ്കിലും നടൻ ഇതുവരെയും ഒന്നിനും കൃത്യമായ മറുപടി നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്റെ പക്കലുള്ള വിലകൂടിയ ആഢംബര വസ്തുക്കളെ കുറിച്ച് എലിസബത്ത് നടത്തിയ വെളിപ്പെടുത്തലുകൾ വൈറലായിരുന്നു.

ബാല തന്റേതെന്ന് പറഞ്ഞ് പ്രദർശിച്ച വെർസാസ് സൺ​​ഗ്ലാസ് പോലും നടൻ പണം കൊടുത്ത് വാങ്ങിയതല്ലെന്നും പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും എടുത്തതാണെന്നുമാണ് എലിസബത്ത് വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇപ്പോഴത്തെ ഭാര്യ കോകിലയ്ക്കൊപ്പം തമിഴ്നാട്ടിലാണ് ബാല.

### Related Links & Sources
- [Original Story Source](https://moviemax.in/news/275016/bala-planned-implicate-youtuber-chekuthan-drug-case-says-ex-wife-elizabeth-new)