---
title: "പുതിയ പോസ്റ്റർ പുറത്തുവിട്ട് 'ഭീഷ്മപർവ്വം' ടീം"
english_title: "'Bhishmaparvam' team releases new poster"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27495/bhishmaparvam-team-releases-new-poster"
published_at: "2022-02-21T09:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62131503302f6_bheeshma.jpg"
keywords: []
---

# പുതിയ പോസ്റ്റർ പുറത്തുവിട്ട് 'ഭീഷ്മപർവ്വം' ടീം

> **Lead Summary:** മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് ഭീഷ്മപർവ്വം. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുമായ് ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകൾക്ക് പ്രേക്ഷകർ ഏറെയാണ്.

## Article Content

മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ് ഭീഷ്മപർവ്വം. അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് മൂന്നിന് പ്രേക്ഷകർക്ക് മുന്നിലെത്തും. സിനിമയുമായ് ബന്ധപ്പെട്ട് വരുന്ന അപ്ഡേഷനുകൾക്ക് പ്രേക്ഷകർ ഏറെയാണ്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തുവന്ന മമ്മൂട്ടിയുടെ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. മഴയിൽ മാസായി നിൽക്കുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാനാകും. പിന്നാലെ സിനിമാ താരങ്ങൾ അടക്കം നിരവധി പേരാണ് പോസ്റ്റർ പങ്കുവച്ച് ആശംസയുമായി രം​ഗത്തെത്തിയത്.

ദുൽഖറും പോസ്റ്റർ ഷെയർ ചെയ്തിരുന്നു. സിനിമയ്ക്കായ് കാത്തിരിക്കുന്നുവെന്ന കുറിപ്പോടെയാണ് പോസ്റ്റർ താരം പങ്കുവച്ചത്. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

### Related Links & Sources
- [Original Story Source](https://moviemax.in/news/27495/bhishmaparvam-team-releases-new-poster)