---
title: "വേലുക്കാക്ക' ജൂലായ് 6 ന്  റിലീസാവും"
english_title: "Velukkaka 'will be released on July 6"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2747/velukkaka-will-be-released-on-july-6"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e189fee0fe7_Untitled-5.jpg"
keywords: []
---

# വേലുക്കാക്ക' ജൂലായ് 6 ന്  റിലീസാവും

> **Lead Summary:** > ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന " വേലുക്കാക്ക" ജൂലൈ ആറിന് ഒടിടിയിൽ റിലീസാവുന്നു.

## Article Content

> ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന " വേലുക്കാക്ക" ജൂലൈ ആറിന് ഒടിടിയിൽ റിലീസാവുന്നു.

പാഷാണം ഷാജി, ഷെബിന്‍ ബേബി, മധു ബാബു, നസീർ സംക്രാന്തി, ഉമ കെ പി,വിസ്മയ, ആതിര,ബിന്ദു കൃഷ്ണ, ആരവ് ബിജു, സന്തോഷ്‌ വെഞ്ഞാറമൂട്, സത്യൻ, ആദ്യ രാജീവ്, ആരാം ജിജോ, അയാൻ ജീവൻ, രാജു ചേർത്തല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

 എ കെ ജെ ഫിലിംസിന്‍റെ ബാനറില്‍ മെര്‍ലിന്‍ അലന്‍ കൊടുതട്ടില്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു.

സത്യന്‍ എം എ തിരക്കഥ സംഭാഷണമെഴുതുന്നു. മുരളി ദേവ്, ശ്രീനിവാസന്‍ മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യൂണിസ്‍ക്കോ എന്നിവര്‍ സംഗീതം പകരുന്നു.

എഡിറ്റര്‍ ഐജുഎം എ, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ശാലിന്‍ കുര്യന്‍, ഷിജോ പഴയംപള്ളി,പോള്‍ കെ സോമന്‍ കുരുവിള, പ്രൊഡ്കഷന്‍ കണ്‍ട്രോളര്‍ ചെന്താമരാക്ഷന്‍, പ്രൊഡക്ഷന്‍ ഡിസെെനര്‍ പ്രകാശ് തിരുവല്ല, കല സന്തോഷ് വെഞ്ഞാറമൂട്, മേക്കപ്പ് അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം ഉണ്ണി പാലക്കാട്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീകുമാര്‍ വള്ളംകുളം, അസോസിയേറ്റ് ഡയറക്ടര്‍ വിനയ് ബി ഗീ വര്‍ഗ്ഗീസ്, ക്രീയേറ്റീവ് കോണ്‍ട്രീബ്യൂഷന്‍ ദിലീപ് കുട്ടിച്ചിറ, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, പരസ്യകല സജീഷ് എം ഡിസെെന്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. സൈന പ്ലേ, ഫസ്റ്റ് ഷോ, ബുക്ക് മൈ ഷോ, നീസ്ട്രീം എന്നീ ഒടിടി ഫ്ലാറ്റ് ഫോമുകളിലൂടെയാണ് സിനിമയുടെ റിലീസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2747/velukkaka-will-be-released-on-july-6)