---
title: "​ഗായിക കൽപ്പന രാഘവേന്ദർ ആത്മ​ഹത്യയ്ക്ക് ശ്രമിച്ച് ​ഗുരുതരാവസ്ഥയിൽ  "
english_title: "#Singer #KalpanaRaghavendra #critical #condition #after #attempting #suicide"
publisher: "moviemax.in"
canonical_url: "https://moviemax.in/news/274527/singer-kalpanaraghavendra-critical-condition-after-attempting-suicide"
published_at: "2025-03-05T08:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c7be8e27c32_SINGER.jpg"
keywords: []
---

# ​ഗായിക കൽപ്പന രാഘവേന്ദർ ആത്മ​ഹത്യയ്ക്ക് ശ്രമിച്ച് ​ഗുരുതരാവസ്ഥയിൽ  

> **Lead Summary:** ** **പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ മാർച്ച് 2 ന് ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം.

## Article Content

** **പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ മാർച്ച് 2 ന് ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം.

ഗായിക അമിതമായ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നാണ് വിവരം. താമസസ്ഥലത്ത് അബോധാവസ്ഥയിൽ കാണപ്പെട്ട കല്‍പ്പനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. ഗായിക നിലവിൽ വെന്‍റിലേറ്ററിലാണ്.

രണ്ട് ദിവസമായിട്ടും കൽപന വാതിൽ തുറക്കാത്തതിനെ തുടർന്ന് അപ്പാർട്ട്‌മെന്‍റ് സെക്യൂരിറ്റിയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. അയൽക്കാർ പോലീസുമായി ബന്ധപ്പെട്ടു, പൊലീസ് എത്തിയാണ് വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ചത്. കല്‍പ്പനയുടെ ആത്മഹത്യാശ്രമത്തിനു പിന്നിലെ കൃത്യമായ കാരണം അജ്ഞാതമായി തുടരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/274527/singer-kalpanaraghavendra-critical-condition-after-attempting-suicide)