---
title: "സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ നവ്യ  നായർ"
english_title: "Navya Nair in a stylish look in a sari"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2745/navya-nair-in-a-stylish-look-in-a-sari"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e173a3aedb1_navya nair.jpg"
keywords: []
---

# സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ നവ്യ  നായർ

> **Lead Summary:** മലയാളികൾ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ ഇന്നും കാണുന്ന നടിയാണ് നവ്യ നായർ. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും, എന്നെന്നും ഓർത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങൾ നവ്യയുടേതായുണ്ട്.

## Article Content

മലയാളികൾ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ ഇന്നും കാണുന്ന നടിയാണ് നവ്യ നായർ. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും, എന്നെന്നും ഓർത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങൾ നവ്യയുടേതായുണ്ട്.

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മാത്രം മതിയാകും മലയാള സനിമാ പ്രേക്ഷകർ എക്കാലത്തും നവ്യയെ ഓർത്തിരിക്കാൻ. സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവാണ് നവ്യ. തന്റെ കുടുംബ വിശേഷങ്ങളും പുതിയ ഫൊട്ടോകളുമൊക്കെ ആരാധകർക്കായി നവ്യ പങ്കുവയ്ക്കാറുണ്ട്.

സാരിയിൽ സ്റ്റൈലിഷ് ലുക്കിലുളള പുത്തൻ ചിത്രങ്ങൾ പങ്കു വച്ചിരിക്കുകയാണ് നവ്യ. ഇൻസ്റ്റഗ്രാമിൽ ഇടയ്ക്കിടെ നവ്യ സാരിയിലുളള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. 2010ലാണ് നവ്യയും സന്തോഷ് മേനോനും വിവാഹിതരാവുന്നത്.

സായി കൃഷ്ണ ഏക മകനാണ്. നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ.

 വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിൽ നവ്യയെ കൂടാതെ വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.

ചിത്രത്തിൽ വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2745/navya-nair-in-a-stylish-look-in-a-sari)