ധോണി അഭിനയരംഗത്തേക്ക്, ആവേശത്തിൽ മലയാളികൾ

ധോണി അഭിനയരംഗത്തേക്ക്, ആവേശത്തിൽ മലയാളികൾ
2022-02-20T22:12:00 | By Susmitha Surendran

എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായിയാണ്  മഹേന്ദ്ര സിംഗ് ധോണിയെ കണക്കാക്കുന്നത്. ഇന്ത്യൻ ടീമിനെ നയിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റൻ കൂടിയാണ് ഇദ്ദേഹം. ഇപ്പോൾ 40 വയസ്സിനു മുകളിൽ പ്രായം ആയി ഇദ്ദേഹത്തിന്.

നിരവധി പരസ്യ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പർ കിംഗ്സ് ഫ്രാഞ്ചൈസി ലീഡ് ചെയ്യുന്നത് ഇദ്ദേഹമാണ്. ഇപ്പോൾ ഇദ്ദേഹം ആദ്യമായി സിനിമയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്.



ഏതു ഭാഷയിലാണ് താരം അരങ്ങേറുന്നത് എന്ന് അറിയുമോ? ബോളിവുഡിൽ അല്ല. ഒരുപക്ഷേ താരത്തിന് ഏറ്റവും കൂടുതൽ ആരാധകരുള്ള സംസ്ഥാനമാണ് തമിഴ്നാട്. അതുകൊണ്ട് തന്നെ ആയിരിക്കണം താരം സിനിമയിൽ അരങ്ങേറുന്നതിന് വേണ്ടി തമിഴ് ഭാഷാ തിരഞ്ഞെടുത്തത്.

ആരാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്ന് അറിയുമോ? വിഘ്നേശ് ശിവൻ ആയിരിക്കും ഈ സിനിമ സംവിധാനം ചെയ്യുന്നത്. തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളാണ് വിഘ്നേശ് ശിവൻ. നയൻതാരയുടെ ഭാവി ഭർത്താവ് കൂടിയാണ് ഇദ്ദേഹം.



ചിമ്പു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച പൊടാ പോടീ എന്ന സിനിമയിലൂടെ ആയിരുന്നു ഇദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഇതിനുശേഷം നാനും റൗഡി താൻ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. വിജയ് സേതുപതിയും നയൻതാരയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പിന്നീട് സൂര്യയെ നായകനാക്കി താനാ സേർന്ത കൂട്ടം എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തു. ഇപ്പോൾ കാതു വാക്കുല രണ്ട് കാതൽ എന്ത് സിനിമ ആണ് ഇദ്ദേഹം സംവിധാനം ചെയ്യുന്നത്. ഏപ്രിൽ 28 ആം തീയതി ആയിരിക്കും ഈ സിനിമ റിലീസ് ചെയ്യുന്നത്. ഇദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയിൽ ആയിരിക്കും ധോണി ആദ്യമായി അഭിനയിക്കുന്നത്.



വിഘ്നേശ് തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് താരം ഈ വാർത്ത അറിയിച്ചത്. ധോണിയുടെ ഒപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ച കൊണ്ടാണോ താരം ഈ സന്തോഷവാർത്ത അറിയിച്ചതിൽ.

ഉടൻ തന്നെ ഞാൻ ഇദ്ദേഹത്തെ സംവിധാനം ചെയ്യുവാൻ പോകുന്നു എന്നാണ് താരം കുറിച്ചത്. നിരവധി ആളുകളാണ് ഇപ്പോൾ ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തുന്നത്.


Content Highlight: Now Dhoni is all set to make his film debut.

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup