---
title: "2 വർഷത്തിന് ശേഷം അച്ഛനെ കണ്ടു; ശ്രീവിദ്യയുടെ  വീഡിയോ വൈറൽ "
english_title: "2 years later saw father; Srividya's video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27438/2-years-later-saw-father-srividyas-video-goes-viral"
published_at: "2022-02-20T21:15:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621262844a089_sreevidhya.jpg"
keywords: []
---

# 2 വർഷത്തിന് ശേഷം അച്ഛനെ കണ്ടു; ശ്രീവിദ്യയുടെ  വീഡിയോ വൈറൽ 

> **Lead Summary:** സ്റ്റാര്‍ മാജിക് പരിപാടിയിലൂടെയാണ് നടി ശ്രീവിദ്യ ശ്രദ്ധേയയാവുന്നത്. ബിനു അടിമാലിയ്‌ക്കൊപ്പമുള്ള കോംബോ സീനുകളില്‍ ശ്രീവിദ്യ തിളങ്ങിയിരുന്നു. പിന്നീട് സിനിമകളിലും മറ്റ് വെബ് സീരിസുകളിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി.

## Article Content

സ്റ്റാര്‍ മാജിക് പരിപാടിയിലൂടെയാണ് നടി ശ്രീവിദ്യ ശ്രദ്ധേയയാവുന്നത്. ബിനു അടിമാലിയ്‌ക്കൊപ്പമുള്ള കോംബോ സീനുകളില്‍ ശ്രീവിദ്യ തിളങ്ങിയിരുന്നു. പിന്നീട് സിനിമകളിലും മറ്റ് വെബ് സീരിസുകളിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി.

ഇതിനിടെ യൂട്യൂബ് ചാനലിലൂടെ രസകരമായൊരു വീഡിയോയുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം തന്റെ അച്ഛനെ നേരില്‍ കാണാന്‍ പോവുകയാണെന്ന് പറഞ്ഞാണ് നടി വീഡിയോ ആരംഭിക്കുന്നത്. പിന്നീട് ആ യാത്രയിലൂട നീളമുള്ള കാര്യങ്ങളും കാണിച്ചിരുന്നു. 

'അച്ഛന് ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു ശ്രീവിദ്യയുടെ പ്ലാന്‍. കൊച്ചിയില്‍ നിന്ന് നേരെ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കാണ് യാത്ര. ഈ വര്‍ഷം ആദ്യമായിട്ടാണ് ഫ്‌ളൈറ്റില്‍ കയറുന്നത്. കുറച്ച് നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തിയതിനാല്‍ അവിടെയുള്ള കാഴ്ചകളെല്ലാം നടി കാണിച്ചിരുന്നു.

രാത്രി സുഹൃത്തിന്റെ വീട്ടില്‍ താമസിച്ച ശേഷം പിറ്റേന്നാണ് ശ്രീവിദ്യ അച്ഛനെ കാണാന്‍ നീലേശ്വരത്തേക്ക് പോവുന്നത്. അവിടുന്ന് മുപ്പത്തിമൂന്ന് കിലോമീറ്റര്‍ ദൂരമാണ് വീട്. 

അതേ സമയം തന്റെ വീട് എവിടെയാണെന്ന് അറിയില്ലെന്ന് ശ്രീവിദ്യ പറയുന്നതാണ് രസകരം. തന്റെ വീട് പണി നടക്കുന്നത് കൊണ്ട് അച്ഛനും അമ്മയും മറ്റൊരു വീട്ടിലേക്ക് മാറിയിരിക്കുകയാണ്. അവിടേക്ക് താനിത് വരെ പോയിട്ടുമില്ല. ആ വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാനും നടിയെ വീട്ടിലെത്തിക്കാനും അച്ഛന്റെ സഹോദരന്റെ മകനും ഉണ്ടായിരുന്നു.

പിന്നെ താന്‍ മുടി വെട്ടിയ കോലം ആദ്യമായിട്ടായിരിക്കും അച്ഛന്‍ കാണുന്നതെന്നും നടി പറഞ്ഞിരുന്നു. വീട്ടിലേക്ക് കയറിയ ഉടനെ മുഖം മറച്ച് പിടിച്ചെങ്കിലും അച്ഛന്‍ മുത്തേ എന്ന് വിളിച്ച് തിരിച്ചറിഞ്ഞു. 

മുടി വെട്ടിയത് കണ്ടിട്ട് എങ്ങനെയുണ്ട് അച്ഛാ എന്ന ചോദ്യത്തിന് കുഴപ്പമൊന്നുമില്ല നന്നായിട്ടുണ്ട് എന്നാണ് അച്ഛന്റെ മറുപടി. രണ്ട് കൊല്ലത്തെ ഗ്യാപ്പിന് ശേഷമാണ് അച്ഛനെ കാണുന്നത്. ഒരു ഉമ്മ തരുമോ എന്ന് ചോദിച്ച് ശ്രീവിദ്യ അച്ഛന്റെ അടുത്ത് നിന്നും ഉമ്മ ചോദിച്ച് വാങ്ങിയിരുന്നു.

എല്ലാവരും ചോദിക്കുന്നത് പോലെ ഇതാണ് എന്റെ അച്ഛന്‍. കരിച്ചേരി കുഞ്ഞമ്പുനായര്‍ എന്നാണ് പേര്. കേള്‍ക്കുമ്പോള്‍ പേര് വലുതാണെങ്കിലും അച്ഛന്‍ അത്രയും സൈസ് ഒന്നുമില്ല. ഇപ്പോള്‍ ഞാന്‍ അച്ഛനെക്കാളും പൊക്കം വെച്ചു. ക്യാമറ കണ്ടപ്പോള്‍ അച്ഛന്‍ ഡീസന്റ് ആയതാണ്. അല്ലെങ്കില്‍ നല്ലോണം വര്‍ത്തമാനം പറയുന്ന ആളാണെന്നും നടി സൂചിപ്പിച്ചു. 

ഒപ്പം തന്റെ വീട്ടിലെ പെറ്റ് ഡോഗിനെയും നടി വീഡിയോയിലൂടെ കാണിച്ചിരുന്നു. ഇതെല്ലാം ഒരു സര്‍പ്രൈസ് ആയോ എന്ന് അറിയില്ല. എങ്കിലും എല്ലാവരുടെയും പിന്തുണ വേണമെന്ന് പറഞ്ഞ് ശ്രീവിദ്യ വീഡിയോ അവസാനിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/27438/2-years-later-saw-father-srividyas-video-goes-viral)