---
title: "ഓരോ പോസ്റ്റിനും കോടികൾ; ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ കോഹ്‌ലിയും പ്രിയങ്ക ചോപ്രയും"
english_title: "Crores for each post; Kohli and Priyanka Chopra topped Instagram list"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2743/crores-for-each-post-kohli-and-priyanka-chopra-topped-instagram-list"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60e159e96146a_priyanga.jpg"
keywords: []
---

# ഓരോ പോസ്റ്റിനും കോടികൾ; ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ കോഹ്‌ലിയും പ്രിയങ്ക ചോപ്രയും

> **Lead Summary:** 2021 ലെ ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഇടം നേടി വിരാട് കോഹ്‌ലിയും പ്രിയങ്ക ചോപ്രയും. പട്ടികയിൽ 27-ാം സ്ഥാനത്താണ് പ്രിയങ്ക.

## Article Content

2021 ലെ ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ ഇടം നേടി വിരാട് കോഹ്‌ലിയും പ്രിയങ്ക ചോപ്രയും. പട്ടികയിൽ 27-ാം സ്ഥാനത്താണ് പ്രിയങ്ക.

ഇൻസ്റ്റഗ്രാമിൽ പ്രിയങ്ക ചെയ്യുന്ന ഓരോ പ്രൊമോഷണൽ പോസ്റ്റിനും 403,000 ഡോളർ (ഏകദേശം 3 കോടി) ആണ് താരത്തിന് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷം 19-ാം സ്ഥാനത്തായിരുന്നു പ്രിയങ്ക. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പ്രിയങ്കയുടെ വരുമാനം ഗണ്യമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 23-ാം സ്ഥാനത്തായിരുന്ന വിരാട് കോഹ്‌ലി ഇത്തവണ 20-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് കോഹ്‌ലിക്ക് കിട്ടുന്നത് 5 കോടിയാണ്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഒരു സ്പോൺസേഴ്ഡ് പോസ്റ്റിന് റൊണാൾഡോയ്ക്ക് കിട്ടുന്നത് 11.9 കോടിയാണ്.

 11 കോടിയാണ് അദ്ദേഹത്തിന് ഒരു പോസ്റ്റിന് ലഭിക്കുന്നത്. അരിയാന ഗ്രാൻഡെ, കെയ്‌ലി ജെന്നിഫർ, സെലീന ഗോമസ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ഓരോ വർഷം ഇൻസ്റ്റഗ്രാം സമ്പന്നരുടെ പട്ടിക പുറത്തു വിടാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2743/crores-for-each-post-kohli-and-priyanka-chopra-topped-instagram-list)