ബാല ക്രൂരനാണ്, എലിസബത്ത് പറഞ്ഞ ഒരു കാര്യവും പുറത്ത് പറയാന്‍ പറ്റില്ല, ജീവിച്ചിരിക്കുന്നത് അത്ഭുതം -ചെകുത്താന്‍

ബാല ക്രൂരനാണ്, എലിസബത്ത് പറഞ്ഞ ഒരു കാര്യവും പുറത്ത് പറയാന്‍ പറ്റില്ല, ജീവിച്ചിരിക്കുന്നത് അത്ഭുതം -ചെകുത്താന്‍
2025-03-02T11:18:00 | By Jain Rosviya

(moviemax.in) സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ് എലിസബത്ത് ഉദയനും ചെകുത്താന്‍ എന്ന അജുവും തമ്മിലുള്ള കൂടിക്കാഴ്ച.

തന്നെ കാണാന്‍ ചെകുത്താന്‍ വീട്ടിലെത്തിയ കാര്യം എലിസബത്ത് തന്നെയാണ് വീഡിയോയിലൂടെ അറിയിച്ചത്. വീഡിയോയില്‍ എലിസബത്ത് അജുവിനോട് സോറി പറയുന്നതും കാണാം.

അതേസമയം എലിസബത്ത് തങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് പറയാന്‍ പോലും പറ്റാത്തവയാണെന്നാണ് ചെകുത്താന്‍ പറയുന്നത്.

പൊലീസ് ബാലയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നും മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഇടപെടണമെന്നും ചെകുത്താന്‍ പറയുന്നു. എലിസബത്തിനെ കണ്ട് മടങ്ങവെ എടുത്ത വീഡിയോയിലൂടെയാണ് ചെകുത്താന്‍ അജുവിന്റെ പ്രതികരണം.

''എലിസബത്തിനെ വീട്ടില്‍ പോയി കണ്ടു. പക്ഷെ എലിസബത്ത് പറഞ്ഞ ഒരു കാര്യവും വീഡിയോ ഇടാന്‍ പറ്റുന്നതല്ല. വളരെ ഗുരുതരമായിട്ടുള്ള പ്രശ്‌നങ്ങളാണ്. എനിക്ക് വന്ന് പറയാന്‍ പറ്റില്ല. അവരുടെ വീഡിയോയിലൂടയേ പറയാന്‍ പറ്റൂ.

അവരോട് കേസ് കൊടുക്കാന്‍ പറഞ്ഞു. പക്ഷെ അവര്‍ പേടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയ്ക്കും പരാതി കൊടുക്കേണ്ടി വരും. ഇത് കൂടിയ പരിപാടിയാണ്. അത്രയും ക്രൂരനായ വ്യക്തിയാണ് ബാല. പുറത്തിറങ്ങി നടക്കാന്‍ പോലും അനുവദിക്കാന്‍ പാടില്ല. അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടിടണം'' ചെകുത്താന്‍ പറയുന്നു.

''എലിസബത്തിന് സോറി പറയാനുണ്ടെന്ന് പറഞ്ഞു. എന്തിനാണെന്ന് അറിയില്ല. അവര്‍ക്ക് ഗില്‍റ്റ് ഉണ്ടെന്ന് തോന്നുന്നു. അന്ന് തോക്കുമായി വന്നപ്പോള്‍ ഒട്ടും താല്‍പര്യമില്ലാതെ വന്നതാണ്.

വീഡിയോയില്‍ കാണുന്നത് പോലല്ല, ആള് നല്ല സ്മാര്‍ട്ടാണ്. നന്നായി സംസാരിക്കുന്നുണ്ട്. നല്ല കുടുംബവുമാണ്. അവരുടെ വീട്ടില്‍ ഇങ്ങനെയുള്ള സംഭവങ്ങളുണ്ടായത് വലിയ ബുദ്ധിമുട്ടായിക്കാണും. അവര്‍ ആരേയും ബുദ്ധിമുട്ടിക്കുമെന്ന് തോന്നുന്നില്ല'' എന്നും അദ്ദേഹം പറയുന്നു.

അവര്‍ പരാതി കൊടുത്താന്‍ പെട്ടെന്ന് പരിഹാരമാകും. ചെറിയ പ്രശ്‌നമൊന്നുമല്ല. നമ്മളെക്കൊണ്ടെന്നും പറയാനൊക്കത്തില്ല. വാര്‍ത്ത വരെ വന്നിട്ടും പൊലീസുകാര്‍ എന്തുകൊണ്ട് തിരിഞ്ഞു നോക്കുന്നില്ലെന്നും ചെകുത്താന്‍ ചോദിക്കുന്നു.

അതേസമയം എലിബസത്ത് ഈ വീഡിയോ ഇട്ടു കൊണ്ടിരിക്കുകയേയുള്ളൂ. അവര്‍ക്ക് പേടിയാണെന്നും ചെകുത്താന്‍ പറയുന്നു ഈ വീഡിയോ ആരെങ്കിലും മുഖ്യമന്ത്രിയെ കാണിക്കണം. മുഖ്യമന്ത്രി അറിയേണ്ട കേസാണിതെന്നും ചെകുത്താന്‍ അജു പറയുന്നു.

അതേസമയം, വേറെ ചില കാര്യങ്ങള്‍ ഉണ്ടോ എന്ന് ബാലയെക്കുറിച്ച് എനിക്ക് സംശയങ്ങളുണ്ട്. അത് തെളിയിക്കാന്‍ പറ്റുമോ എന്നറിയില്ലെന്നും അജു പറയുന്നുണ്ട്. ഞാനത് അവരോട് പറഞ്ഞിട്ടില്ല. വീഡിയോ എടുക്കാന്‍ വേണ്ടി പോയതല്ല.

ജസ്റ്റ് കാണാന്‍ വേണ്ടി പോയതാണെന്നും ചെകുത്താന്‍ പറയുന്നു. ഈ കൊച്ച് ജീവനോടെയിരിക്കുന്നത് അത്ഭുതം തന്നെയാണ്. ഇതുപോലുള്ള ടോര്‍ച്ചര്‍ കിട്ടിയാല്‍ മനുഷ്യര്‍ ഹൃദയാഘാതം വന്ന് അവിടെ വച്ച് തന്നെ മരിക്കുമെന്നാണ് എലിസബത്തിനെക്കുറിച്ച് ചെകുത്താന്‍ പറയുന്നത്.

മാനസികവും ശാരീരികയുമായ പീഡനങ്ങള്‍. ഉറങ്ങാന്‍ പോലും അനുവദിക്കില്ല, ചില കാര്യങ്ങളൊന്നും നമുക്കൊന്നും പറയാന്‍ പോലും പറ്റത്തില്ലെന്നാണ് എലിസബത്ത് നേരിട്ടതിനെക്കുറിച്ച് ചെകുത്താന്‍ പറയുന്നത്. ഒരു മനുഷ്യനെ ഏതൊക്കെ തരത്തില്‍ ബുദ്ധിമുട്ടിക്കാം എന്നതില്‍ ബാലയില്‍ നിന്നും കോഴ്‌സ് പഠിക്കാമെന്നും ചെകുത്താന്‍ കൂട്ടിച്ചേര്‍ക്കുന്നു.



Content Highlight: #Bala #cruel #cant #say #anything #Elizabeth #says #chekuthan

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup