---
title: "'ഹൃദയം' ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷം പങ്കുവെച്ച് അജു വര്‍ഗീസ്"
english_title: "Now Aju Varghese has shared an interesting behind the scenes video of the film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/27383/now-aju-varghese-has-shared-an-interesting-behind-the-scenes-video-of-the-film"
published_at: "2022-02-20T13:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211fa87e00d1_aju.jpg"
keywords: []
---

# 'ഹൃദയം' ചിത്രീകരണത്തിനിടയിലെ രസകരമായ നിമിഷം പങ്കുവെച്ച് അജു വര്‍ഗീസ്

> **Lead Summary:** കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളിലെത്തിയിട്ടും മികച്ച പ്രതികരണം നേടിയ ചിത്രമാണ് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം.

## Article Content

കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്ററുകളിലെത്തിയിട്ടും മികച്ച പ്രതികരണം നേടിയ ചിത്രമാണ് പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം.

ജനുവരി 21ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രദര്‍ശനത്തിന്‍റെ 25-ാം ദിവസം ഒടിടിയിലും റിലീസ് ചെയ്തു. ഫെബ്രുവരി 18ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ഒടിടി റിലീസ്.

ഒടിടി റിലീസ് ചെയ്യപ്പെട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഹൃദയം ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ രസകരമായ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അജു വര്‍​ഗീസ്  .

ജിമ്മി എന്ന വിവാഹ ഫോട്ടോ​ഗ്രാഫറായാണ് അജു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. പ്രണവ് അവതരിപ്പിച്ച അരുണ്‍ നീലകണ്ഠനോട് പകരം ചോദിക്കാന്‍ ചിലരെത്തുമ്പോള്‍ മുണ്ട് മടക്കിക്കുത്തി തയ്യാറെടുക്കുകയാണ് അജു.

എന്നാല്‍ പ്രണവിന്‍റെ കൈയിലിരിക്കുന്ന ക്യാമറ സ്റ്റാന്‍ഡില്‍ മുണ്ട് കുടുങ്ങുകയാണ്. റാം ജി റാവ് സ്പൂക്കിം​ഗിപെ പ്രശസ്ത ഡയലോ​ഗ് ആണ് ഷോര്‍ട്ട് വീഡിയോയ്ക്ക് അജു ക്യാപ്ഷന്‍ ആയി ചേര്‍ത്തിരിക്കുന്നത്.

ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27383/now-aju-varghese-has-shared-an-interesting-behind-the-scenes-video-of-the-film)