---
title: "‘സീനിയര്‍ എന്നെക്കടന്നുപോകുന്നതിനുമുമ്പ് അല്‍പ്പം വേഗത കൂട്ടണ്ടേ’; ദുല്‍ഖര്‍ സല്‍മാൻ "
english_title: "Now the Dulquer Salman Facebook comment is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27369/now-the-dulquer-salman-facebook-comment-is-going-viral"
published_at: "2022-02-20T12:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211ed370c7a8_mammotty.jpg"
keywords: []
---

# ‘സീനിയര്‍ എന്നെക്കടന്നുപോകുന്നതിനുമുമ്പ് അല്‍പ്പം വേഗത കൂട്ടണ്ടേ’; ദുല്‍ഖര്‍ സല്‍മാൻ 

> **Lead Summary:** എഴുപത് കഴിഞ്ഞിട്ടും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാനും സ്റ്റൈലിഷ് ലുക്കിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ് .

## Article Content

എഴുപത് കഴിഞ്ഞിട്ടും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന്‍ ദുല്‍ഖര്‍ സല്‍മാനും സ്റ്റൈലിഷ് ലുക്കിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ് .

കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകളും അതിന് താരം നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്.

റിലീസിനൊരുങ്ങുന്ന ‘ഹേയ് സിനാമിക’ എന്ന സിനിമയില്‍നിന്നുള്ള ചിത്രങ്ങളാണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. ദുല്‍ഖറിന്റെ പ്രായം റിവേഴ്‌സ് ഗിയറിലാണോ ഓടുന്നതെന്നായിരുന്നു ഇതിനു താഴെ സിനിമാ നിരൂപകന്‍ രാജീവ് മസാന്ദ് കമന്റ് ചെയ്തത്.

‘സീനിയര്‍ എന്നെക്കടന്നുപോകുന്നതിനുമുമ്പ് അല്‍പ്പം വേഗത കൂട്ടണ്ടേ…’ എന്നായിരുന്നു ഇതിന് ദുല്‍ഖറിന്റെ രസകരമായ മറുപടി. പ്രായം പതിനെട്ടാണോ..? എന്ന് മുതല്‍ താരത്തിന്റെ ലുക്കിനെ പ്രശംസിച്ച് നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് താഴെ വന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27369/now-the-dulquer-salman-facebook-comment-is-going-viral)